Header 1 vadesheri (working)

മറ്റം തീർത്ഥ കേന്ദ്രം തിരുനാളിന് ഭക്തി നിർഭരമായ തുടക്കം

Above Post Pazhidam (working)

ഗുരുവായൂർ : മറ്റം നിത്യസഹായ മാതാവിന്റെ എൺപത്തിനാലാം തിരുനാളിന്റെ ഭാഗമായി നടന്ന പ്രസുദേന്തി വാഴ്ചയ്ക്ക് തൃശ്ശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് തീർത്ഥകേന്ദ്ര ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മം മണലൂർ എം. എൽ. എ മുരളി പെരുന്നല്ലിയും നിലപന്തൽ സ്വിച്ച് ഓൺ കർമ്മം ഗുരുവായൂർ എ സി പി കെ ജി സുരേഷ് നിർവഹിച്ചു.

First Paragraph Rugmini Regency (working)

ഏപ്രിൽ 30ന് രാവിലെ ആറുമണിക്കുള്ള തീർത്ഥകേന്ദ്രത്തിലെ വിശുദ്ധ കുർബാനയ്ക്കുശേഷം കുടുംബ കൂട്ടായ്മകളിലേക്കുള്ള കിരീടം എഴുന്നള്ളിപ്പ് ആരംഭിക്കും. ഉച്ചതിരിഞ്ഞ് അഞ്ചിന് കിരീട സമർപ്പണം, വിശുദ്ധകുർബാന എന്നിവയ്ക്ക് പാലക്കാട് രൂപത വികാരി ജന റാൽ മോൺ. ജീജോ ചാലക്കൽ കാർമികത്വം വഹിക്കും.

മെയ്‌ 1ന് രാവിലെ തിരുനാൾ ദിനത്തിൽ രാവിലെ 5: 30, 7:00, 8 :30 ഉച്ചതിരിഞ്ഞ് 4:00 മണിക്കും വിശുദ്ധകുർബാനകൾ. രാവിലെ 10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര നേതൃത്വം നൽകും ..

Second Paragraph  Amabdi Hadicrafts (working)