മറ്റം പള്ളിയിലെ തിരുനാളിന് കൊടിയേറി
ഗുരുവായൂർ: മറ്റം നിത്യസഹായ മാതാവിന്റെ തീർത്ഥ കേന്ദ്രത്തിലെ എൺപത്തിമൂന്നാം തിരുനാളിന്റെ കൊടിയേറ്റം അതിരൂപത വികാരി ജനറൽ മോൺ. തോമസ് കാക്കശ്ശേരി നിർവഹിച്ചു. ഏപ്രിൽ 16, 17, 18 തീയതികളിലാണ് തിരുനാൾ.
തിരുനാൾ ദിനം വരെ ദിവസവും രാവിലെ 5 :45 ന് ഇടവക പള്ളിയിൽ നിന്ന് തീർത്ഥ കേന്ദ്രത്തിലേക്ക് തിരി പ്രദിക്ഷണം, വിശുദ്ധ കുർബാന, നൊവേന, ഉച്ച തിരിഞ്ഞ് 5 മണിക്ക് വി. കുർബാന, നൊവേന, പ്രദിക്ഷണം എന്നിവ ഉണ്ടായിരിക്കും. ഏപ്രിൽ 16 ന് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 5 ന് പ്രസുദേന്തി വാഴ്ചയ്ക്ക് അതിരൂപത വികാരി ജനറൽ മോൺ. ജോസ് വല്ലൂരാൻ കാർമികത്വം വഹിക്കും. 17ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് 5 ന് കിരീട സമർപ്പണം, വിശുദ്ധകുർബാന എന്നിവയ്ക്ക് വികാരി. ഫാ. ഫ്രാങ്കോ കവലക്കാട്ട് കാർമികത്വം വഹിക്കും.
18 ന് തിരുനാൾ ദിനത്തിൽ രാവിലെ 5 :30, 7:00, 8:30, ഉച്ച തിരിഞ്ഞ് 4:00 മണിക്കും വി. കുർബാനകൾ. രാവിലെ 10ന് ആഘോഷമായ തിരുനാൾ പാട്ട് കുർബാനക്ക് ഫാ.സനോജ് അറങ്ങാശേരി മുഖ്യകാർമ്മികനാകും. റവ. ഡോ. ഡേവിസ് തെക്കേക്കര സന്ദേശം നൽകും.
തിരുനാൾ പ്രവർത്തനങ്ങൾക്കായി വികാരി വെരി. റവ. ഫാ. ഫ്രാങ്കോ കവലക്കാട്ട്, അസിസ്റ്റന്റ് വികാരി ഫാദർ സീജൻ ചക്കാലക്കൽ, ജനറൽ കൺവീനർ ആന്റണി സൈമൺ, ട്രസ്റ്റിമാരായ ജോസഫ് സി സി, സാബു ജോസഫ്, ജോയ് ടി ഒ, മാത്യു സി എ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആയിരിക്കും തിരുനാളാഘോഷം.