Madhavam header
Above Pot

‘മേരിമോളുടെ കണ്ടല്‍ ജീവിതം’ കാനഡ ഫിലിം ഫെസ്റ്റിവലിലേക്ക്…

ഗുരുവായൂർ : കോവിഡ് കാലത്തെ  ഒഴിവുസമയത്ത് പാഠഭാഗവുമായി ബന്ധപ്പെട്ട് ഒരുക്കിയ  ലഘുചിത്രം  കാനഡയിലെ  ഹ്യൂമന്‍ എന്‍വയോണ്‍മെന്‍റ് കെയര്‍ ഫിലിം ഫെസ്റ്റിവല്‍ (HECFF) ലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു.  ഫെസ്റ്റിവല്‍ കാനഡയിലെ പ്രധാന സാംസ്കാരിക പരിപാടിയാണ്. ഈ കലാമേളയില്‍ പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശ പ്രശ്നങ്ങള്‍, സിനിമകളിലൂടെയുള്ള പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യമിട്ട് അന്താരാഷ്ട്ര കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് സംഘടിപ്പിച്ചു വരുന്നത്.

Astrologer


കണ്ടലിന്‍റ സംരക്ഷണത്തിന്‍റെ  പ്രാധാന്യം മുന്നോട്ട് വെക്കുന്ന മേരിമോളുടെ കണ്ടല്‍ ജീവിതം അദ്ധ്യാപകനായ റാഫി നീലങ്കാവില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.  ഡോ.ഏ.കെ. നാസര്‍ ആണ് നിര്‍മ്മാണം.  അനില്‍ ടി.എസ്, റിജോ പുലിക്കോട്ടില്‍  ഛായഗ്രഹണവും അറുമുഖന്‍ വെങ്കിടങ്ങ് സംഗീതവും എന്‍റിക്  എസ്. നീലങ്കാവില്‍ സഹസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു

Vadasheri Footer