Madhavam header
Above Pot

സ്വാകാര്യ പണ മിടപാട് സ്ഥാപനത്തിൽ വ്യാജ സ്വർണം പണയം വെക്കാൻ എത്തിയ രണ്ടു പേർ പിടിയിൽ

ചാവക്കാട് : സ്വാകാര്യ പണ മിടപാട് സ്ഥാപനത്തിൽ വ്യാജ സ്വർണം പണയം വെക്കാൻ എത്തിയ രണ്ടു പേർ പിടിയിൽ . പഞ്ചാരമുക്കിലെ തച്ചപ്പുള്ളി നിധി ലിമിറ്റഡ് എന്ന പണ മിടപാട് സ്ഥാപനത്തിലാണ് വ്യാജ സ്വർണം പണയം വെച്ച് പണം തട്ടാൻ രണ്ടു പേർ ശ്രമിച്ചത് . കൊണ്ട് വന്ന രണ്ട് പവൻ കൈ ചെയിൻ പണയം വെച്ച് അര ലക്ഷം രൂപ നൽകണെമന് ആവശ്യപ്പെട്ട് ഗുരുവായൂർ ,കോതമംഗലം സ്വദേശികളായ രണ്ടു പേരാണ് സ്ഥാപനത്തിൽ എത്തിയത് ,

Astrologer

ഇവർ സ്ഥാപനത്തിൽ നൽകിയത് വ്യാജ അധാർകാർഡും, സംശയം തോന്നിയ ഉടമ ഏങ്ങണ്ടിയൂർ സ്വദേശി തച്ചപ്പുള്ളി മനോജ് കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത് . ഇവരെ സ്ഥാപനത്തിൽ തടഞ്ഞു വെച്ച് ചാവക്കാട് പോലീസിനെ വിളിക്കുകയായിരുന്നു . പോലീസിനെ വിളിക്കുന്നത് കണ്ട് പുറത്ത് നിന്നിരുന്ന മൂന്നാമൻ രക്ഷപ്പെട്ടു . കസ്റ്റഡിയിലെടുത്ത പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല

Vadasheri Footer