ബ്ലാങ്ങാട് ബീച്ചിലെ കള്ള് ഷാപ്പ് അടച്ചു പൂട്ടണം , മാർച്ചും ധർണയും നടത്തി

Above Post Pazhidam (working)

ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് പാര്‍ക്ക് കോമ്പൗണ്ടിലെ കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള മദ്യനിരോധന സമിതിയും ഇന്‍കാസും പൗരാവകാശ വേദിയും സംയുക്തമായി മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സിദ്ദിഖ് പള്ളി പരിസരത്തുനിന്ന് മാര്‍ച്ച് ആരംഭിച്ചു. തുടര്‍ന്ന് ഷാപ്പിനു മുന്നില്‍ നടന്ന ധര്‍ണ കേരള മദ്യനിരോധന സമിതി ചാവക്കാട് താലൂക്ക് പ്രസിഡണ്ട് തോമസ് ചിറമ്മല്‍ ഉദ്ഘാടനം ചെയ്തു.

Poonthanam
Rugmani 700-200

Vasudev Inn

ഇന്‍ കാസ് സ്റ്റേറ്റ് സെക്രട്ടറി സി സാദിഖലി അധ്യക്ഷത വഹിച്ചു. നൗഷാദ് തെക്കുംപുറം മുഖ്യപ്രഭാഷണം നടത്തി. സൈനുല്‍ ആബിദീന്‍ മടപ്പന്‍, റഹീഷ് തെരുവത്ത്,കെ എം ഷാജഹാന്‍, ഷൈജി ചക്കര, കെ കെ നജീബ് എന്നിവര്‍ സംസാരിച്ചു. നിഷാദ് ആലുങ്ങല്‍, സി. എ.നൂറുദ്ദീന്‍, എം.എച്.റൗഫ്, വി. എസ്.ഗോപന്‍ എന്നിവര്‍ നേതൃത്വം നല്‍കി.