Post Header (woking) vadesheri

റോഡുകളിൽ മരണകെണിയൊരുക്കി ആൾ നൂഴി ,യൂത്ത് കോൺഗ്രസ് സമരം സംഘടിപ്പിച്ചു

Above Post Pazhidam (working)

First Paragraph Jitesh panikar (working)

ഗുരുവായൂർ നഗരത്തിലെ റോഡുകളിൽ മരണകെണിയൊരുക്കി ഉയർന്നും താഴ്ന്നും നിൽക്കുന്ന ആൾ നൂഴി മൂടികളുടെ ദുരവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഹനം മറിച്ചിട്ട് പ്രതിഷേധിച്ചു.

ഗുരുവായൂർ കിഴക്കേനടയിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം നടന്ന പ്രതിഷേധ സമരം ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ മുഖ്യാതിഥിയായി.

നിയോജകമണ്ഡലം ജന.സെക്രട്ടറി എ.കെ ഷൈമിൽ, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ബാബു സോമൻ, കൃഷ്ണപ്രസാദ്, പി.വി ജംഷീർ, വിഷ്ണു തിരുവെങ്കിടം, അനിൽ ചാമുണ്ടേശ്വരി, ഡിപിൻ ഭാസ്ക്കരൻ, സ്റ്റാൻജോ സ്റ്റാൻലി, അർജുൻ പണിക്കർ, നിഥിൻ മമ്മിയൂർ, രഞ്ജു ചാമുണ്ടേശ്വരി, മനീഷ് നീലമന, ഹരീഷ് വടക്കൂട്ട്, മെൽവിൻ ജോർജ്ജ്, ഫ്രാൻസി തിരുവെങ്കിടം, പി.എം റിയാസ്, ശ്രീജിത്ത് പാലിയത്ത്, വിഷ്ണു വടക്കൂട്ട് എന്നിവർ നേതൃത്വം നൽകി