അടൂർ : ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം . അടൂരിലെ ജന്മഭൂമി ലേഖകന്‍ മേലൂട് പതിനാലാം മൈല്‍ കല്ലൂര്‍ പ്ലാന്തോട്ടത്തില്‍ പി.ടി. രാധാകൃഷ്ണ കുറുപ്പ് (57) ആണ് മരിച്ചത്. ഇന്നു രാത്രി എട്ടുമണിയോടെ ചേന്നമ്പള്ളി ജംങ്ഷന് പടിഞ്ഞാറ് വശത്ത് തടിമില്ലിന് സമീപം വച്ചാണ് അപകടമുണ്ടായത്. അടൂരില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു . വാകമരമാണ് ;കടപുഴകി ബൈക്കിന് മുകളിലേക്ക് വീണത്.
ബൈക്കില്‍ നിന്ന് തെറിച്ചു വീണ രാധാകൃഷ്ണന്റെ ഹെൽമെറ്റും ഊരി പോയിരുന്നു . തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയില്‍ അടൂര്‍ ജനറല്‍ ആശുപത്രിയിലും അവിടെ നിന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: രാജലക്ഷ്മി, മക്കള്‍: പി.ആര്. ലക്ഷ്മി, പി.ആര്.വിഷ്ണു, പി.ആര്. പാർവതി .കേരള ജേർണലിസ്റ്റ്സ് യൂണിയൻ മുൻ സംസ്ഥാന കമ്മറ്റിയംഗവും പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായിരുന്നു രാധാകൃഷ്ണ കുറുപ്പ്