Post Header (woking) vadesheri

ഫ്ലാറ്റ് ഉടമകള്‍ ഗേറ്റ് പൂട്ടിയിട്ട് പ്രതിഷേധം; പൊലീസെത്തി ഗേറ്റ് തുറപ്പിച്ച്‌ നോട്ടീസ് പതിപ്പിച്ചു

Above Post Pazhidam (working)

കൊച്ചി: സുപ്രീംകോടതി അന്ത്യശാസനത്തെത്തുടർന്ന് മരടിലെ ഫ്ലാറ്റുകൾ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റുടമകൾക്ക് നോട്ടീസ് നൽകിത്തുടങ്ങി.അഞ്ചുദിവസത്തിനുള്ളിൽ ഫ്ലാറ്റുകൾ ഒഴിയണമെന്നാണ് നോട്ടീസ്. നഗരസഭയുടെ നോട്ടീസ് കൈപ്പറ്റാൻ ഉടമകൾ തയ്യാറാകാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ നോട്ടീസ് ഭിത്തിയിൽ പതിച്ചു.

Ambiswami restaurant

ജെയിൻ കോറൽ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഗേറ്റ് ഉടമകൾ താഴിട്ട് പൂട്ടി. അതിനിടെ, നോട്ടീസുമായി എത്തിയ ഉദ്യോഗസ്ഥരെ ഹോളി ഫെയ്ത് ഫ്ലാറ്റ് ഉടമകൾ തടഞ്ഞു. ഉദ്യോഗസ്ഥര്‍ അകത്ത് കയറാതിരിക്കാന്‍ ഫ്ലാറ്റുടമകൾ ഗേറ്റ് അകത്തുനിന്ന് പൂട്ടി. അവധി ആയതിനാൽ ഫ്ലാറ്റ് ഉടമകളിൽ പലരും ഇവിടെ ഇല്ലെന്നും അതിനാൽ അവധി കഴിഞ്ഞ് നോട്ടീസ് കൈപ്പറ്റാം എന്ന് ഉടമകൾ പറഞ്ഞു. അവധി ദിവസം നോട്ടീസ് പതിക്കുന്നതും നീതി നിഷേധമാണെന്നും ഫ്ലാറ്റുടമ കൂട്ടിച്ചേര്‍ത്തു. അകത്ത് പ്രവേശിക്കാൻ സമ്മതിക്കാത്തതിനാൽ ഉദ്യോഗസ്ഥർ ഗേറ്റിന് പുറത്ത് നോട്ടീസ് പതിപ്പിച്ചു. എന്നാല്‍, കായലോരം ഫ്ലാറ്റിൽ ഉണ്ടായിരുന്നവർ നോട്ടീസ് കൈപ്പറ്റി എന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. ഫ്ലാറ്റുകളില്‍ നോട്ടീസ് പതിച്ചതായി മേലധികാരികൾക്ക് റിപ്പോർട്ട്‌ നൽകുമെന്നും നഗരസഭാ സെക്രട്ടറി ആരിഫ് ഖാൻ പറഞ്ഞു.

കൊച്ചിയിലെ നാല് ഫ്ലാറ്റുകൾ പൊളിക്കാനുളള നീക്കത്തിനെതിരെ മരട് നഗരസഭാ യോഗത്തിൽ പൊതുവികാരമാണ് ഉയര്‍ന്നത്. താമസക്കാരുടെ ഗതികേട് കണക്കിലെടുത്ത് സർക്കാർ തന്നെ സുപ്രീംകോടതിയിൽ റിവിഷൻ ഹർജി നൽകണമെന്ന് ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു. എന്നാൽ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഉടമകൾക്ക് നോട്ടീസ് നൽകുന്നതടക്കമുളള നടപടികളുമായി മുന്നോട്ടുപോവുകയാണെന്ന് നഗരസഭാധ്യക്ഷ അറിയിച്ചു. ഫ്ലാറ്റുടമകൾക്ക് ഇന്ന് തന്നെ നോട്ടീസ് നൽകുമെന്ന് മരട് നഗരസഭാ സെക്രട്ടറി ആരിഫ് ഖാനും അറിയിച്ചു.

Second Paragraph  Rugmini (working)

buy and sell new

അതേസമയം, മരടിലെ ഫ്ളാറ്റുടമകൾ നൽകിയ പുതിയ റിട്ട് ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചേക്കില്ല. പുതിയ ഹര്‍ജികൾ സ്വീകരിക്കരുതെന്ന ജസ്റ്റിസ് അരുണ്‍മിശ്രയുടെ ഉത്തരവ് ഉള്ളതിനാലാണ് ഇതെന്ന് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചു. അതേസമയം വിധിക്കെതിരെ തിരുത്തൽ ഹര്‍ജി നൽകാൻ ഫ്ളാറ്റുടമകൾക്ക് തടസ്സമില്ല. തിരുത്തൽ ഹര്‍ജി നൽകുകയാണെങ്കിൽ ഇപ്പോൾ കേസ് പരിഗണിച്ച ജഡ്ജിമാരും സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന മൂന്ന് ജഡ്ജിമാരും ഒന്നിച്ചിരുന്നാകും കേസ് പരിശോധിക്കുക.

Third paragraph