Madhavam header
Above Pot

പാക് പ്രധാനമന്ത്രിയുടെ പാർട്ടിക്കാരനായ മുൻ എം എൽ എ രാഷ്ട്രീയ അഭയം തേടി ഇന്ത്യയിൽ .

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്കാരനായ മുന്‍ എം.എല്‍.എ ബല്‍ദേവ് കുമാര്‍ രാഷ്ട്രീയ അഭയം തേടി ഇന്ത്യയില്‍ എത്തി. പാക്കിസ്്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ക്രൂരമായ ആക്രമണങ്ങളാണ് നടക്കുന്നതെന്ന് ബല്‍ദേവ് പറഞ്ഞു. ബല്‍ദേവിന് ഇന്ത്യ അഭയം നല്‍കിയേക്കുമെന്നാണ് സൂചന. ഇമ്രാന്‍ ഖാശന്റ പാര്‍ട്ടിയായ ടെഹ്‌രീക് ഇ ഇന്‍സാഫിന്റെ നേതാവാണ് കുമാര്‍. ബാരികോട് പ്രവിശ്യാ നിയമസഭയിലെ മുന്‍ അംഗവുമായിരുന്നു.

ബാരികോട്ട് മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേശകനായിരുന്ന സോറന്‍ സിംഗിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു ബല്‍ദേവ് സിംഗ്. പിന്നീട് ഈ കേസില്‍ ബല്‍ദേവിനെ വെറുതെവിട്ടിരുന്നു. തെളിവുകളുടെ അഭാവത്തില്‍ കഴിഞ്ഞ വര്‍ഷമാണ് ബല്‍ദേവിനെ വിട്ടയച്ചത്. തന്നെ കേസില്‍ കുടുക്കുകയായിരുന്നെന്ന് ബല്‍ദേവ് ആരോപിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷത്തോളം ബല്‍ദേവ് കുമാര്‍ ജയിലിലായിരുന്നു.

Astrologer

ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടി കുടുംബസമേതമാണ് ബല്‍ദേവ് കുമാര്‍ എത്തിയിരിക്കുന്നത്. പഞ്ചാബിലെ ലുധിയാനയിലാണ് ബല്‍ദേവ് കുമാര്‍ എത്തിയത്. തനിക്ക് രാഷ്ട്രീയ അഭയം നല്‍കണമെന്ന് പ്രധാനമന്ത്രിയോടും പഞ്ചാബ് ഭരണകൂടത്തോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

buy and sell new

ഹിന്ദുക്കളും സിഖുകാരും പാക്കിസ്ഥാനില്‍ കടുത്ത ആക്രമണമാണ് നേരിടുന്നതെന്ന് ബല്‍ദേവ് കുമാര്‍ പറഞ്ഞു. ഹിന്ദുക്കളും സിഖുകാരും മാത്രമല്ല മുസ്ലീങ്ങള്‍ പോലും ആക്രമിക്കപ്പെടുന്നു. ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് ന്യൂനപക്ഷ വിഭാഗക്കാര്‍ പാക്കിസ്ഥാനില്‍ കഴിഞ്ഞുകൂടുന്നതെന്നും ബല്‍ദേവ് കുമാര്‍ പറഞ്ഞു. ഇന്ത്യയില്‍ അഭയം തരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. പാക്കിസ്ഥാനിലേക്ക് തിരിച്ചുപോകാന്‍ എനിക്ക് കഴിയില്ല-ബല്‍ദേവ് പറഞ്ഞു

Vadasheri Footer