Madhavam header
Above Pot

അഷ്ടമി രോഹിണിക്ക് മന്ത്രി കെ രാധാകൃഷ്ണന് ഗുരുവായൂരിൽ ഉത്ഘാടനങ്ങളുടെ ഘോഷയാത്ര

ഗുരുവായൂർ ; ഗുരുവായൂർ ദേവ്‌വത്തിന്റെ ക്ഷേത്ര കലാ പുരസ്‌കാരം സമ്മാനിക്കാൻ എത്തുന്ന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ഗുരുവായൂരിൽ ഉത്ഘാടനങ്ങളുടെ ഘോഷയാത്ര . അഷ്ടമി രോഹിണി ആയ ആഗസ്റ്റ് 30 ന് ക്ഷേത്ര കലാ പുരസ്‌കാരം മണലൂർ ഗോപിനാഥിന് സമ്മാനിക്കാൻ ആണ് മന്ത്രി ഗുരുവായൂരിൽ എത്തുന്നത് . ഗുരുവായൂർ ദേവസ്വം സംസ്ഥാനത്തെ ആയിരം ക്ഷേത്രങ്ങൾക്ക് 10,000 രൂപ ധനസഹായം നൽകുന്നതിന്റെ ഉത്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും ,

Astrologer

തുടർന്ന് ആധുനിക രീതിയിൽ പുനർ നിർമിച്ച കിഴക്കേ നടയിലെ കംഫർട്ട് സ്റ്റേഷൻ മന്ത്രി ഉൽഘാടനം ചെയ്യും , പിന്നീട് സത്രം വളപ്പിൽ ദേവസ്വം നിർമിക്കുന്ന വ്യപാര സമുച്ചയത്തിന്റെ നിർമാണ ഉദ്ഘാടനം മന്ത്രി നിർവഹിക്കും . അതിന് ശേഷം ആനക്കോട്ടയിൽ ആനകളുടെ തൂക്കം പരിശോധിക്കുന്നതിനായി സ്ഥാപിച്ച വെയിങ് ബ്രിജിന്റെ പ്രവർത്തന
ഉത്ഘാടനവും മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും

Vadasheri Footer