Above Pot

മ​ന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനുള്ള പെൻഷൻ സംവിധാനം തട്ടിപ്പ് : ആരിഫ് മുഹമ്മദ് ഖാൻ.

തിരുവനന്തപുരം: മ​ന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനുള്ള പെൻഷൻ സംവിധാനം തട്ടിപ്പാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രണ്ട് വർഷം സർവീസുണ്ടെങ്കിൽ ആജീവനാന്ത പെൻഷൻ നൽകുന്ന വിഷയം ഏറ്റെടുക്കും. യുവാക്കള്‍ ജോലിതേടി വിദേശത്ത് പോകേണ്ടിവരുമ്പോഴാണ് പൊതുപണം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്.നിയമത്തെ കൊഞ്ഞനം കാട്ടുകയാണ് സംവിധാനത്തിലൂടെ.പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുന്നത്.

First Paragraph  728-90

Second Paragraph (saravana bhavan

സാധാരണക്കാര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കാന്‍ എത്രകാലം ജോലി ചെയ്യേണ്ടിവരുമെന്നും ഗവർണർ ചോദിച്ചു.ഓരോ മന്ത്രിമാരും 25-ഓളം പേരെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കുന്നു. രണ്ട് വര്‍ഷത്തിനുശേഷം അവരോട് രാജിവെക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അവര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കുന്നു. തട്ടിപ്പാണ് നടക്കുന്നതെന്നും ഗവർണർ പറഞ്ഞു.പെൻഷൻ നിര്‍ത്തലാക്കാന്‍ തനിക്ക് നിര്‍ദേശിക്കാനാകില്ല. എന്നാല്‍ ഇത് ദേശീയ തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമായി വരും നാളുകളില്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു.