Above Pot

മന്ത്രി ആകാത്തത് നന്നായി , ദുരിതം മുഴുവൻ അനുഭവിക്കേണ്ടി വന്നേനെ: കെ ബി ഗണേഷ് കുമാർ

കൊല്ലം: മന്ത്രി ആകാത്തത് നന്നായെന്നും അല്ലെങ്കിൽ ദുരിതം മുഴുവൻ അനുഭവിക്കേണ്ടി വന്നേനെയെന്നും കെ ബി ​ഗണേഷ്കുമാർ എംഎൽഎ. ”ഗതാഗത മന്ത്രിയായിരുന്നെങ്കിൽ ദുരിതം മുഴുവന്‍ താന്‍ അനുഭവിക്കേണ്ടി വന്നേനെ. കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിക്കുന്നതിനെല്ലാം ഉത്തരം പറയേണ്ടി വന്നേനെ. എന്‍റെ കൂടെ ദൈവമുണ്ട്. ദൈവം എന്നെ രക്ഷിച്ചു”– ഗണേഷ് കുമാർ പറഞ്ഞു. കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കൊല്ലം പത്തനാപുരം കമുകുംചേരിയിൽ എസ്എൻഡിപി ശാഖാ യോഗത്തിന്റെ ക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.

First Paragraph  728-90

Second Paragraph (saravana bhavan

‘മന്ത്രിയാകാത്തത് കഷ്ടമായി പോയെന്ന് എന്നോട് പലരും പറയാറുണ്ട്. മന്ത്രിയാകാത്തത് നന്നായെന്ന് പത്രം വായിച്ചാൽ മനസ്സിലാകും. ഗതാഗത മന്ത്രിയായിരുന്നെങ്കിൽ ഈ ദുരിതം മുഴുവൻ ഞാൻ അനുഭവിക്കേണ്ടി വന്നേനെ. സ്വിഫ്റ്റ് അപകടത്തിൽ പെടുന്നതിനും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാത്തതിനും ഉത്തരം പറയേണ്ടി വന്നേനെ’– ​ഗണേഷ് കുമാർ പറഞ്ഞു.