Above Pot

മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് അന്തരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം . 63 വയസായിരുന്നു. ചെര്‍ക്കളം അബ്ദുള്ളയ്ക്ക് ശേഷം കാസര്‍കോട് നിന്നുള്ള മുസ്ലീം ലീഗിന്‍റെ ശക്തനായ നേതാവായിരുന്നു അദ്ദേഹം. ഒരേ സമയം മലയാളികള്‍ക്കിടയിലും കന്നട സംസാരിക്കുന്നവര്‍ക്കിടയിലും അദ്ദേഹം സ്വീകാര്യനായിരന്നു.

First Paragraph  728-90

1955 ലാണ് അദ്ദേഹത്തിന്‍റെ ജനനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ ലീഗിന്‍റെ എംഎല്‍എ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 89 വേട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് അബ്ദുള്‍ റസാഖ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചത് ഇത് സംമ്പന്ധിച്ച് കെ. സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ഇപ്പോഴും കേസ് നടക്കുന്നുണ്ട്.

Second Paragraph (saravana bhavan

അസുഖവുമായി പി.ബി.അബ്ദുള്‍ റസാഖ് എംഎല്‍എ എത്രകുറെ ഇണങ്ങിപ്പോയിരുന്നു. നല്ലൊരു വ്യക്തിത്വത്തിനുടമയായ അദ്ദേഹത്തിന് കാസര്‍കോടിന്‍റെ വൈവിദ്യത്തെ ഒത്തൊരുമയോടെ സമന്വയിപ്പിക്കാന്‍ കഴിഞ്ഞെന്ന് കെ.എന്‍.എ.ഖാദര്‍ എംഎല്‍എ പറഞ്ഞു.

1967 ൽ മുസ്‌ലിംയൂത്ത് ലീഗ് പ്രവർത്തകനായി രാഷ്‌ട്രീയ ജീവിതത്തിനു തുടക്കം കുറിച്ച പി.ബി. അബ്‌ദുൽ റസാഖ് നിലവിൽ മുസ്‌ലിം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്. ഏഴുവർഷത്തോളം ചെങ്കള പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, കേരള റൂറൽ വെൽഫയർ ഡവലപ്‌മെന്റ് സൊസൈറ്റി (ക്രൂസ്) ഡയറക്‌ടർ, ജില്ലാ വികസനസമിതിയംഗം, ജില്ലാ കടവ് സമതിയംഗം, ജില്ലാ പഞ്ചായത്ത് വികസന സ്‌ഥിരംസമിതിയംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എർമാളം ജമാഅത്ത് ജന.സെക്ര, നെല്ലിക്കട്ട, നീർച്ചാൽ ജമാഅത്തുകളുടെ പ്രസിഡന്റ്, നായന്മാർമൂല ജമാഅത്ത് വർക്കിങ് കമ്മിറ്റിയംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു.