Madhavam header
Above Pot

ഗുരുവായൂരിൽ ആദ്യാക്ഷരം കുറിക്കാൻ 383 കുരുന്നുകളെത്തി

ഗുരുവായൂര്‍: അറിവിന്‍റെ ആദ്യാക്ഷര മധുരം നുകരാന്‍ വിജയദശമി ദിനത്തിൽ മാതാപിതാക്കളോടൊപ്പം കണ്ണന് മുന്നില്‍ കുരുന്നുകളെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ 13-കീഴ്ശാന്തി ഇല്ലങ്ങളിലെ അക്ഷരഗുരുക്കന്മാരുടെ മടിയിലിരുന്ന് 383-കുരുന്നുകളാണ് നാവിന്‍തുമ്പില്‍ സ്വര്‍ണ്ണംകൊണ്ട് ആദ്യാക്ഷരം നുകര്‍ന്നും, താമ്പാളത്തില്‍ നിറച്ച അരിയില്‍ ഹരിശ്രീഗണപതായേ നമ: എന്ന് കുറിച്ചും അറിവിന്‍റെ അക്ഷരലോകത്തേക്ക് പിച്ചവെച്ച് കയറിയത്. രാവിലെ ശീവേലിക്ക്ശേഷം, കൂത്തമ്പലത്തില്‍ ഗ്രന്ഥപൂജ കഴിഞ്ഞ് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആദ്യാത്മിക ഹാളിലേക്ക് സരസ്വതി, ഗണപതി, ഗുരുവായൂരപ്പന്‍ എന്നീ ദേവന്മാരുടെ ഛായചിത്രവുമായി എത്തിയതിന് ശേഷമാണ് വിദ്യാരംഭത്തിന് തുടക്കമായത്. ഉച്ചപൂജ വരെ വിദ്യാരംഭം നീണ്ടുനിന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്റ്റ്രേറ്റര്‍ പി. ശങ്കുണ്ണിരാജ്, ക്ഷേത്രം മാനേജര്‍ പ്രവീണ്‍ എന്നിവർ നേതൃത്വം നല്‍കി.

Vadasheri Footer