Above Pot

മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ: പൊലീസുകാരുടെ പങ്ക് അന്വേഷിക്കണം -ഹൈകോടതി.

കൊച്ചി: പാലക്കാട് മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഏറ്റുമുട്ടലില്‍ പങ്കെടുത്ത പോലീസിന്റെ പങ്കും അന്വേഷണത്തിന് വിധേയമാക്കണമെന്ന് ഹൈക്കോടതി . കേസില്‍ സ്വതന്ത്ര അന്വേഷണത്തിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ നിബന്ധനയോടെ സംസ്‌കരിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഏറ്റുമുട്ടലില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

First Paragraph  728-90

നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം തന്നെയാണ് നടക്കേണ്ടത്. അന്വേഷണത്തില്‍ തൃപ്തികരമല്ലെങ്കില്‍ ബന്ധുക്കള്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും സിംഗിള്‍ ബെഞ്ച് അറിയിച്ചു. മഞ്ചിക്കണ്ടി ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാവോയിസ്റ്റുകളുടെ മരണകാരണങ്ങളും സാഹചര്യങ്ങളും അന്വേഷിക്കണം. കൊല്ലപ്പെട്ട നാലുപേരുടെയും കൈവിരലുകളുടെ അടയാളങ്ങള്‍ എടുക്കണം. ശരീരത്തിലുമുള്ള മുഴുവന്‍ അടയാളങ്ങളും രേഖപ്പെടുത്തണം. ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് എല്ലാം സെഷന്‍സ് കോടതിക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.

Second Paragraph (saravana bhavan

ഏറ്റുമുട്ടലില്‍ പങ്കെടുത്ത പോലീസുകാര്‍ മറ്റേതെങ്കിലും ക്രിമിനല്‍ കേുസുകളില്‍ പെട്ടിട്ടുണ്ടോയെന്നും അന്വേഷണിക്കണം. ആയുധങ്ങളും ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കണം.ഏറ്റുമുട്ടലില്‍ ​‍പ്ര​ത്യേക സംഘത്തെ കൊണ്ട് സ്വതന്ത്ര അന്വേഷണം വേണമെന്നുമുള്ള ബന്ധുക്കളുടെ ആവശ്യം കോടതി പൂര്‍ണ്ണമായും അംഗീകരിച്ചില്ല. ഏറ്റുമുട്ടലില്‍ പങ്കെടുത്ത പോലീസിനെതിരെ അന്വേഷണം നടത്തിയാല്‍ അത് സേനയുടെ മനോവീര്യം തകര്‍ക്കുമെന്നും ഭാവിയില്‍ മാവോയിസ്റ്റു ഏറ്റുമുട്ടലുകള്‍ക്ക് ബുദ്ധിമുട്ട് നേരിടുമെന്നും സര്‍ക്കാര്‍ വാദിച്ചു. ഇതും കോടതി അംഗീകരിച്ചില്ല. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കുമ്പോള്‍ തന്നെ ഏറ്റുമുട്ടലിലെ പുകമറ നീക്കണമെന്ന് കോടതി പരാമര്‍ശിച്ചിരുന്നു.

മാവോയിസ്റ്റു വേട്ടയെ പൂര്‍ണ്ണമായും ന്യായീകരിക്കുകയാണ് ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും സ്വീകരിച്ചിരുന്ന നിലപാട്. ഏറ്റുമുട്ടല്‍ വ്യാജമാണെന്നും സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നുമുള്ള നിലപാടാണ് സി.പി.ഐ സ്വീകരിച്ചിരുന്നത്.