ദേവസ്വം സുവര്‍ണ മുദ്ര അവാര്‍ഡ് എം വേണുഗോപാലനും , ഇ രാജുവിനും

Above article- 1

ഗുരുവായൂര്‍ : കൃഷ്ണ ഗീതി ദിനത്തോടനുബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വം നല്‍കി വരുന്ന മാനവേന്ദ്ര സുവര്‍ണ മുദ്ര അവാര്‍ഡിന് കൃഷ്ണനാട്ടം ഗ്രേഡ് ഒന്ന്‍ കലാകാരന്‍ എം വേണുഗോപാലിനെ തിരഞ്ഞെടുത്തു . വാസു നെടുങ്ങാടി സുവര്‍ണ മുദ്ര അവാര്‍ഡിന് കൃഷ്ണനാട്ടം ചുട്ടി ഗ്രേഡ് ഒന്ന്‍ കലാകാരന്‍ ഇ രാജുവിനെയും തിരഞ്ഞെടുത്തു . പാണാവള്ളി പ്രൊഫസര്‍ രാമന്‍ കര്‍ത്താ , കലാമണ്ഡലം കുട്ടി നാരായണന്‍ ,സദനം രാമന്‍ കുട്ടി നായര്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത് . കൃഷ്ണ ഗീതി ദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കും

Vadasheri Footer