ശ്രീ ഗുരുവയുരപ്പന്‍ ചെമ്പൈ പുരസ്കാരം ഡോ: ഉമയാള്‍ പുരം കെ ശിവരാമന്.

Above article- 1

ഗുരുവായൂര്‍ : ശ്രീ ഗുരുവയുരപ്പന്‍ ചെമ്പൈ പുരസ്കാരത്തിന് പ്രശസ്ത മൃദംഗം വിദ്വാനായ ഡോ: ഉമയാള്‍ പുരം കെ ശിവരാമനെ തിരഞ്ഞെടുത്തു . ശ്രീ ഗുരുവായുരപ്പന്റെ ചിത്രം ആലേഖനം ചെയ്ത 10 ഗ്രാമിന്റെ സ്വര്‍ണ ലോക്കറ്റ് , 50,001 രൂപ പ്രശസ്തി ഫലകം എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം . ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ , അഡ്വ കെ ബി മോഹന്‍ ദാസ്‌ , ഭരണ സമിതി അംഗങ്ങളായ ,കെ കെ രാമചന്ദ്രന്‍ , ഉഴമലക്കല്‍ വേണുഗോപാല്‍, സംഗീതജ്ഞരായ , തിരുവിഴ ശിവാനന്ദന്‍ , പ്രൊഫസര്‍ വൈക്കം വേണുഗോപാല്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത് . നവംബര്‍ 23 ന് രാവിലെ ഒന്‍പതിന് മേല്‍പത്തൂര്‍ ആഡിറ്റോ റിയത്തില്‍ വെച്ച് നടക്കുന്ന ചെമ്പൈ സംഗീതോല്‍സവ ഉത്ഘാടന ചടങ്ങില്‍ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കും .

Vadasheri Footer