ശിവലിംഗദാസ സ്വാമിയുടെ നൂറാമത് സമാധി ദിനം ആചരിച്ചു
ചാവക്കാട് : ശ്രീനാരായണ ഗുരുവിന്റെ പ്രഥമ ശിഷ്യൻ , വിശ്വനാഥക്ഷേത്രത്തിന്റെ സ്ഥാപകൻ സദ്ഗുരു സ്വാമി ശിവലിംഗദാസയുടെ നൂറാമത് സമാധി ദിനാചരണം വിവിധ പരിപാടികളോടെ നടന്നു.ദിനാചരണ ത്തിന്‍റെ ഭാഗമായി ചൊവ്വാഴ്ച രാ
വിലെ ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി
വിശുദ്ധാനന്ദയുടെ കാർമ്മി കത്വ ത്തില്‍ സമാധിപൂജ നടന്നു.തുടര്‍ന്ന്
ശതകലശാഭിഷേകം നടന്നു.
ശാ ന്തിഹോമം,വിശേഷാല്‍ പുജകള്‍, മഹാഗുരുപൂജ,
നാമസങ്കീര്‍ ത്തനം തുടങ്ങിയവയും ഉണ്ടായി .താ ന്ത്രിക കര്‍1/2ങ്ങള്‍ക്ക് ക്ഷേത്രം ത
ന്ത്രി സി.കെ. നാരായണൻകുട്ടി ശാന്തി, മേല്‍ശാന്തി ശിവാനന്ദൻ ശാ ന്തി എന്നിവര്‍
കാര്‍മികത്വം വഹി ച്ചു.പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രം സെക്രട്ടറി സ്വാമി
ബ്രഹ്മസ്വരൂപാനന്ദ പ്രഭാഷണം നട ത്തി.സമാധി ദിനാചരണ ത്തിന്‍റെ
ഭാഗമായി നടന്ന അന്നദാന ത്തില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെ
ടു ത്തു.വൈകീട്ട് ദീപാലങ്കാരം,ദീപാരാധന, സമൂഹപ്രാര്‍ഥന, കാണിക്ക
സമര്‍ പ്പണം എന്നിവയും ഉണ്ടായി . ക്ഷേത്ര കമ്മി റ്റി പ്രസിഡന്‍റ് സി.സി. വിജയൻ ,
സെക്രട്ടറി എം.കെ. വിജയൻ , വൈസ് പ്രസിഡന്‍റ് കെ.എ. വേലായുധൻ , ജോയിന്‍റ്
സെക്രട്ടറി കെ.എൻ . പരമേശ്വരൻ , കമ്മിറ്റി അംഗം എ. എസ്. രാജൻ തുടങ്ങിയ
വര്‍ നേതൃത്വം നല്‍കി.