Madhavam header
Above Pot

മണത്തല “ഓർമ്മക്കൂട്” സഹപാഠി സംഗമം .

ചാവക്കാട് : മണത്തല ജി.എച്ച്. എസ്. എസ് സ്കൂളിൽ നിന്ന് 76 -77 – ൽ പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയായ “ഓർമ്മക്കൂടി”ലെ അംഗങ്ങളുടെ ഒത്തു ചേരൽ സംഘടിപ്പിച്ചു ചാവക്കാട് മർച്ചൻറ് അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങ് ഗ്ലോബൽ അലൂമിനി അഡ്മിൻ കെ.വി. അബ്ദുൽ അസീസ് യോഗം ഉദ്ഘാടനം ചെയ്തു .

Astrologer

എം.എ.മൊയ്ദീൻഷയുടെ അദ്ധ്യക്ഷത വഹിച്ചു ഗ്ലോബൽ അലൂമിനി അഡ്മിൻ സന്ധ്യ ടീച്ചർ, കൂട്ടായ്മ അംഗങ്ങളായ ഇ.ആർ. സോമൻ, ബഷീർ (ഷിഫ മെഡിക്കൽ),ഫാത്തിമ്മ മാമുണ്ണി എന്നിവർ സംസാരിച്ചു . കെ.എ. അബ്ദുൽ റസാഖ് സ്വാഗതവും എം.വി. അഷ്റഫ് നന്ദിയും പറഞ്ഞു . കലാപരിപാടികളൂം അരങ്ങേറി

Vadasheri Footer