Header 1 vadesheri (working)

കുന്നംകുളം മനസ്സ് ഫോട്ടോ ക്ലബ്ബിന്റെ പുരസ്‌കാര സമര്‍പ്പണം ഡിസംബര്‍ 11ന്

Above Post Pazhidam (working)

കുന്നംകുളം : കുന്നംകുളം മനസ്സ് ഫോട്ടോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജനകീയ പുരസ്‌കാര സമര്‍പ്പണം ഡിസംബര്‍ 11ന് നടക്കും.വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയാണ് ഉപഹാരം നല്‍കി ആദരിക്കുന്നത്.ചടങ്ങിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ.രാജന്‍ നിര്‍വ്വഹിക്കും. ഫാ.പത്രോസ് ( വിദ്യാഭ്യാസം-കലാരംഗം), ഡോ.താജ്‌പോള്‍ പനയ്ക്കല്‍ ( ആരോഗ്യം), എം.ബാലാജി ( കാര്‍ഷികരംഗം), സി.ഗിരീഷ്‌കുമാര്‍ ( മാധ്യമപ്രവര്‍ത്തനം), പി.എസ്.മുഹമ്മദ്കുട്ടി ഹാജി (സംരംഭകന്‍) എന്നിവരാണ് പുരസ്‌കാരജേതാക്കള്‍.

First Paragraph Rugmini Regency (working)

നെല്‍സണ്‍ ഐപ്പിന് പ്രത്യേക ജൂറി പുരസ്‌കാരവും സമര്‍പ്പിക്കും. മനസ്സ് ഫോട്ടോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയതെന്ന് മനസ്സ് ഫോട്ടോ ക്ലബ്ബ് ചെയര്‍മാന്‍ ജയപ്രകാശ് ഇലവന്ത്ര, കണ്‍വീനര്‍ സുനിത ഷൈജന്‍ എന്നിവര്‍ അറിയിച്ചു.ഡിസംബര്‍ 11, ശനിയാഴ്ച ഉച്ചയ്ക്ക് 2ന് കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പുരസ്‌കാരസമര്‍പ്പണചടങ്ങ് .

Second Paragraph  Amabdi Hadicrafts (working)