
മമ്മിയൂരിലെ ഇല്ലം നിറ ആഗസ്റ്റ് 28-ന്

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലംനിറ 2025 ആഗസ്റ്റ് 28-ന് വ്യാഴാഴ്ച കാലത്ത് 8.45 നും 9.45 നും ഇടയിലുള്ള ശുഭ മുഹൂർത്തതിൽ നടത്തുന്നതാണ്.

ക്ഷേത്ര ആൽത്തറയിൽ നിന്നും നെൽകതിർ മേൽശാന്തിമാരും കീഴ് ശാന്തിക്കാരും ചേർന്ന് ക്ഷേത്രത്തിനകത്തേക്ക് എഴുന്നെള്ളിച്ച ശേഷം മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരി ലക്ഷ്മി നാരായണ പൂജ നടത്തി ശ്രീകോവിലുകളിൽ നിറ നടത്തി ഭക്തജനങ്ങൾക്ക് നെൽകതിർ വിതരണം ചെയ്യുന്ന താണ്.