മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ചൊവ്വാഴ്ച മുതൽ
ഗുരുവായൂർ :മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് 9 ന് ചൊവ്വാഴ്ച തുടക്കം കുറിക്കുമെന്ന് മമ്മിയൂർ ദേവസ്വം ബോർഡ് പ്രസിഡ്ന്റ് കെജി ഹരിഹര കൃഷ്ണൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .വൈകീട്ട് 6 ന് ദേവസ്വം നടരാജ മണ്ഡപത്തിൽ നടക്കുന്ന നൃത്ത സംഗീതോത്സവം മണ്ണൂർ രാജകുമാരനുണ്ണി ഉൽഘാടനം ചെയ്യും .മമ്മിയൂർ കൃഷ്ണൻ കുട്ടി നായർ സ്മാരക പുരസ്‌കാരം ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിക്ക് ,ആലങ്കോട് ലീലാകൃഷ്ണൻ ചടങ്ങിൽ സമ്മാനിക്കും .ദേവസ്വം പ്രസിഡണ്ട് ജി കെ ഹരിഹര കൃഷ്ണൻ അധ്യക്ഷതവഹിക്കും .കൗൺസിലർ അനിൽകുമാർ ചിറക്കൽ ,മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മറ്റി ചർമം യു പി പുരുഷോത്തമൻ ,ഏരിയ കമ്മറ്റി അംഗം ടി വാസു ,ദേവസ്വം ബോർഡ് അംഗം വി പി ആനന്ദൻ ,എക്സിക്യൂട്ടിവ് ഓഫീസർ എം വി സദാശിവൻ ,രാധാകൃഷ്‌ണൻ മാസ്റ്റർ കാക്കശ്ശേരി എന്നിവർ സംബന്ധിക്കും . തുടർന്ന് കലാമണ്ഡലം സംഗീത അവതരിപ്പിക്കുന്ന നങ്യാർകൂത്ത് അരങ്ങേറും .
10 ന് രാവിലെ 8 മുതൽ 9 ദിവസം നീണ്ടു നിൽക്കുന്ന സംഗീതാർച്ചനക്കും വൈകീട്ട് നടക്കുന്ന നൃത്താർച്ചനക്കും തുടക്കം കുറിക്കും .16 ന് വൈകീട്ട് ഗ്രന്ഥം വെപ്പ് നടക്കും . 19 ന് വിജയദശമി ദിവസം രാവിലെ 8 .30 മുതൽ എഴുത്തിനിരുത്തൽ ചടങ്ങ് ആരംഭിക്കും . വാർത്ത സമ്മേളനത്തിൽ ബോർഡ് അംഗങ്ങളായ കെ കെ ഗോവിന്ദ ദാസ് , വാക്കയിൽ മാധവദാസ് എന്നിവരും പങ്കെടുത്തു