അഷ്ടമി രോഹിണീ നാളില്‍ മമ്മിയൂരില്‍ സമ്പൂര്‍ണ്ണ കളഭാഭിഷേകം.
ഗുരുവായൂര്‍: അഷ്ടമിരോഹിണി ദിവസമായ വ്യാഴാഴ്ച ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഈ വര്‍ഷം ആദ്യമായി മഹാവിഷ്ണുവിന് സമ്പൂര്‍ണ്ണ കളഭാഭിഷേകവും, നവകം, പഞ്ചഗവ്യം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ആയതിനോടനുബന്ധിച്ച് മഹാദേവനും നവകം, പഞ്ചഗവ്യം എന്നിവയും ഉണ്ടായിരിക്കുന്നതാണെന്ന് ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ.പ്രകാശന്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ വി.കെ.ഓമനക്കുട്ടന്‍ എന്നിവര്‍ അറിയിച്ചു. ഭക്തജനങ്ങള്‍ക്ക് 150 രൂപ നിരക്കില്‍ കളഭാഭിഷേകം വഴിപാട് നടത്താവുന്നതാണ്. അഷ്ടമിരോഹിണി ദിവസം മഹാവിഷ്ണുവിന് വിശേഷാല്‍ നിവേദിക്കുന്ന അപ്പം 50 രൂപ നിരക്കിലും വഴിപാട് നടത്താവുന്നതാണ്.