Header Aryabhvavan

മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായര്‍ സ്മാരക പുരസ്‌കാരം കെ.യു.കൃഷ്ണകുമാറിന്

Above article- 1

ഗുരുവായൂര്‍: മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായര്‍ സ്മാരക പുരസ്‌കാരം ചിത്രകാരന്‍ കെ.യു. കൃഷ്ണകുമാറിന്. പ്രശസ്ത ചുമര്‍ചിത്ര കലാകാരനായിരുന്ന മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായരുടെ സ്മരണാര്‍ത്ഥം മമ്മിയൂര്‍ ദേവസ്വം നല്‍കി വരുന്നതാണ് അംഗീകാരം. 5001 രൂപയും ശില്പവും, പൊന്നാടയും അടങ്ങിയ പുരസകാരം സെപതംബര്‍ 28-ന് നവരാത്രി സംഗീത-നൃത്ത മഹോത്സവ ഉദ്ഘാടന ചടങ്ങില്‍ സമ്മാനിക്കും.

.

buy and sell new

ചുമര്‍ചിത്ര കലാകാരനും ഗുരുവായൂര്‍ ദേവസ്വം ചുമര്‍ചിത്ര പഠന കേന്ദ്രം പ്രിന്‍സിപ്പളുമായ കെ.യു.കൃഷ്ണകുമാറിന് കേന്ദ്ര സാംസ്‌ക്കാരിക വകുപ്പിന്റെ ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ സംഗ്രഹാലയ പുരസ്‌ക്കാരം, മധ്യപ്രദേശ് സര്‍ക്കാറിന്റെ ഉജ്ജയിനി കാളിദാസ പുരസക്കാരം, കേന്ദ്ര ഫെലോഷിപ്പ് എന്നിവ നേരത്തെ ലഭിച്ചിട്ടുണ്ട്. ലളിത കലാ അക്കാദമിയിലും ഫോക്ക്‌ലോര്‍ അക്കാദമിയിലും അംഗമായി പ്രവര്‍ത്തിച്ചിരുന്നു.
ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ.പ്രകാശ്, ആര്‍.നാരായണന്‍, വി.പി. ഉണ്ണികൃഷ്ണന്‍, ആര്‍. വെങ്കിടേശ്വരന്‍ എന്നിവര്‍ അടങ്ങിയ കമ്മറ്റിയാണ് പുരസ്‌ക്കാര ജേതാവിനെ തെരഞ്ഞെടുത്തത് .

Vadasheri Footer