മമ്മിയൂർ , മുതുവട്ടൂർ മർച്ചന്റ്സ് അസോസിയേഷൻ വിദ്യാഭ്യാസ പുരസ്‌കാരം നൽകി
ഗുരുവായൂർ : മമ്മിയൂർ , മുതുവട്ടൂർ മർച്ചന്റ്സ് അസോസിയേഷൻ എസ് എസ് എൽ സി , പ്ലസ് റ്റു അവാർഡ് ജേതാക്കളെ അനുമോദിക്കല്ലും , അസോസിയേഷന്റെ മൺമറഞ്ഞ മുൻസാരഥികളുടെ ഫോട്ടോ അനാഛ്വാദനവും നടന്നു . ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനവും അവാർഡ് വിതരണവും നടത്തി . ശനിയാഴ്ച മമ്മിയൂർ വ്യാപാര ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡണ്ട് സി എ ലോകനാഥൻ അദ്ധ്യക്ഷത വഹിച്ചു . വാർഡ് കൗൺസിലർ ബേബി ഫ്രാൻസീസ് മുഖ്യാതിതിയായി. മുൻസാരഥികളുടെ ഫോട്ടോ അനാഛാദനം രക്ഷാധികാരി സി പി വർഗീസ് നിർവഹിച്ചു വെൽഫയർ സെസൈറ്റി ചെയർമാൻ ആന്റോ തോമസ്, വൈസ് ചെയർമാൻ പി. മുരളീധരൻ എന്നിവർ സെക്രട്ടറി . സി വി ഗിരീഷ്കുമാർ സി എഫ് റോബർട്ട് എന്നിവർ സംസാരിച്ചു .