മമ്മിയൂർ നടരാജമണ്ഡപത്തിൽ ഒരുക്കിയ ജുഗൽബന്ധി ശ്രദ്ധേയമായി.
ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്ന വരുന്ന മഹാരുദ്രയജ്ഞത്തിെൻ്റ നാലാം ദിവസമായ ഇന്ന് ശ്രീരുദ്ര മന്ത്രം ജപിച്ച് ചൈതന്യമാക്കിയ കലശങ്ങൾ രാവിലെ ക്ഷേത്രം തന്ത്രി ബ്രശ്രീ ചേന്നാസ് ഹരി നമ്പൂതിരിപ്പാട് മഹാദേവന് അഭിഷേകം ചെയ്തു. നാഗക്കാവിൽ നടന്നുവരുന്ന നാഗപാട്ട് കേൽക്കുന്നതിനും, നാവോർ പാടിക്കുന്നതിനുമായി ഇന്നും ഭകതജനങ്ങളുടെ അത്യപൂർവ്വമായ തിരക്ക് അനുഭവപ്പെട്ടു.
സന്ധ്യക്ക് ക്ഷേത്രം നടരാജമണ്ഡപത്തിൽ ഒരുക്കിയ ജുഗൽബന്ധി ശ്രദ്ധേയമായി. പ്രശസ്ത സംഗീതജ്ഞൻ ഡോ:വി.ആർ.ദിലീപ് കുമാർ,വേങ്ങേരി നാരായണൻ നമ്പൂതിരി എന്നിവർ വായ്പാടും കോട്ടയ്ക്കൽ മധു കഥകളി പദവും അവതരിപ്പിച്ചതനനുസരിച്ച് വയലിനിൽ പാലക്കാട് ആർ സ്വാമിനാഥനും, മൃദംഗത്തിൽ പാലക്കാട് കെ.എസ്.മഹേഷ്കുമാറും, ചെണ്ടയിൽ വിജയരാഘവനും, മദ്ദളത്തിൽ വരദരാജനും, ഇടക്കയിൽ കൃഷ്ണകുമാറും പക്കമേളക്കാരായി. ജുഗൽബന്ധിയിൽ പങ്കെടുത്ത കലാകാരൻമാർക്ക് മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ ഉപഹാരങ്ങൾ നൽകി.
മഹാരുദ്രയജ്ഞത്തിെൻ്റ അഞ്ചാം ദിവസമായ നാളെ നടരാജമണ്ഡപത്തിൽ െപ്രാഫ:പി.കെ.ശാന്തകുമാരിയുടെ ഭകതി പ്രഭാഷണം, വൈകീട്ട് കൂടല്ലൂർ ഗോപിഭാഗവതരും സംഘവും അവതരിപ്പിക്കുന്ന ഭകതചരിതം ഭജന ശില്പം എന്നിവ ഉണ്ടാക്കും.