മമ്മിയൂര്‍ ദേവസ്വം കലാ പുരസ്‌കാരം കെ.യു.കൃഷ്ണകുമാറിന് സമ്മാനിച്ചു .

Above article- 1

ഗുരുവായൂര്‍:ചുമര്‍ച്ചിത്ര കലാചാര്യന്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായരുടെ സ്മരണയ്ക്ക് മമ്മിയൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഗുരുവായൂര്‍ ദേവസ്വം ചുമര്‍ച്ചിത്ര പഠനകേന്ദ്രം പ്രിന്‍സിപ്പാള്‍ കെ.യു.കൃഷ്ണകുമാറിന് നല്‍കി.നവരാത്രി നൃത്ത സംഗീതോത്സവ വേദിയില്‍ സംഗീത സംവിധായകന്‍ വിദ്യാധരനാണ് പുരസ്‌കാരം സമ്മാനിച്ചത്.

ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി.ശിശിര്‍ ഉദ്ഘാടനം ചെയ്തു.മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ.പ്രകാശന്‍ അധ്യക്ഷനായി.കൗണ്‍സിലര്‍ അനില്‍ കുമാര്‍ ചിറയ്ക്കല്‍,വി.പി.ആനന്ദന്‍,വി.പി.ഉണ്ണികൃഷ്ണന്‍,കെ.കെ.ഗോവിന്ദദാസ്,കെ.യു.കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Astrologer

തുടര്‍ന്ന് ബെംഗ്ലൂരു യോഗവന്ദനയുടെ വീണക്കച്ചേരി ഉണ്ടായി.ആര്‍.എസ്.ആര്‍.ശ്രീകാന്ത്(മൃദംഗം),പാലക്കാട് ടി.ആര്‍.പരമേശ്വരന്‍(ഘടം)എന്നിവര്‍ പക്കമേളമൊരുക്കി.

Vadasheri Footer