Post Header (woking) vadesheri

മമ്മിയൂര്‍ ദേവസ്വം എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ യോഗം

Above Post Pazhidam (working)

ഗുരുവായൂര്‍: മമ്മിയൂര്‍ ദേവസ്വം എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ വാര്‍ഷിക പൊതുയോഗം നടന്നു. പൊതുജനങ്ങളുടെ പങ്കാളിതത്തോടെ ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് യോഗം തീരുമാനിച്ചു. ആയതിന്‍റെ ആദ്യ ഘട്ടമായി രക്ത നിര്‍ണ്ണയ, രക്ത ദാന ബോധവല്‍ക്കരണ ക്യാമ്പ് നടത്തുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തില്‍ പുതിയ ഭാരവാഹികളായി കെ.ജ്യോതിശങ്കര്‍ (പ്രസിഡണ്ട്), ഹരീഷ് ചിറ്റാട്ട (സെക്രട്ടറി), വി.തുളസിദാസ് (വൈസ് പ്രസിഡണ്ട്), രാജേഷ് ബാബു.വി (ജോ:സെക്രട്ടറി), എം.ടി.വിശ്വനാഥന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ബൈജു.പി.എസ്‌, കെ.മനോജ്‌ കുമാര്‍, കെ.ഐ.രാജേഷ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

Ambiswami restaurant