മമ്മിയൂർ ദേവസ്വം പുരസ്കാരം ഡോ.കെ. മണികണ്ഠൻ ഗുരുവായൂരിന് സമ്മാനിച്ചു
ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം ആരംഭിച്ചു . പ്രശസ്ത ചുമർചിത്ര ആചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ സ്മരണാർത്ഥം മമ്മിയൂർ ദേവസ്വം നൽകിവരുന്ന പുര സ്കാരം പ്രശസ്ത കർണാട്ടിക് സംഗീതജ്ഞൻ ഡോ.കെ. മണികണ്ഠൻ ഗുരുവായൂരിന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം . ആർ . മുരളി സമ്മാനിച്ചു മമ്മിയൂർ ദേവസ്വം നടരാജ മണ്ഡപത്തിലെ നൃത്തസംഗീതോത്സവത്തിന്റെ ഉദ്ഘാടനം ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി . കെ . ഹരിഹരകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു .
ചടങ്ങിൽ വാർഡ് കൗൺസിലർ രേണുകശങ്കർ , മലബാർ ദേവസ്വം ബോർഡ് മെമ്പർ ടി . എൻ . ശിവശങ്കരൻ , ടി . കെ . സുബ്രഹ്മണ്യൻ , ചുവർചിത്രപഠനകേന്ദ്രം കെ യു . കൃഷ്ണകുമാർ തുടങ്ങിയവർ സംബന്ധിച്ചു . ഉദ്ഘാടന സമ്മേളനത്തിനുശേഷം പ്രൊഫ . ബൈജു , എൻ . രഞ്ജിത്ത് എന്നിവരുടെ വീണ കച്ചേരി അരങ്ങേറി . ഒക്ടോബർ 7 – ന് രാവിലെ മുതൽ നവരാത്രി മണ്ഡപത്തിൽ മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരി പൂജകൾക്ക് തുടക്കം കുറിക്കും ഒക്ടോബർ 7 മുതൽ എല്ലാ ദിവസവും രാവിലെ 6.30 മുതൽ സര സ്വതി വന്ദനവും 8.30 മുതൽ സംഗീതാർച്ചനയും ഉണ്ടായിരിക്കും . തുടർന്നുള്ള ദിവസങ്ങളിൽ വൈകീട്ട് 6.30 മുതൽ പ്രഗൽഭ സംഗീതജ്ഞരുടെ കച്ചേരികളും പ്രസിഡന്റ് നൃത്ത നൃത്യങ്ങളും അരങ്ങേ റും .
ഒക്ടോബർ 13 – ന് വൈകീട്ട് ഗ്രന്ഥം വെച്ച് , ഒക്ടോബർ 14 മഹാനവമി ദിവസം രാവിലെ 5 മുതൽക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ വേദ സാര ലളിതാസഹസ്രനാമ ലക്ഷാർച്ചന , രാവിലെ 8 – ന് ഗുരുവായൂർ മുരളിയുടെ നാദസ്വരകച്ചേരി തുടർന്ന് പ്രശസ്ത സംഗീതജ്ഞർ പങ്കെടുക്കുന്ന പഞ്ചരത്ന കീർത്തനാലാപനവും ഉണ്ടാ യിരിക്കും . ഒക്ടോബർ 15 വിജയദശമി ദിവസം രാവിലെ 8 മണിക്ക് നവരാത്രി മണ്ഡപത്തിലെ പൂജകൾക്ക് ശേഷം മേൽശാന്തിമാരായ ശ്രീരുദ്രൻ നമ്പൂതിരി , മുരളി നമ്പൂതിരി എന്നിവർ കുട്ടികളെ എഴുത്തിനിരു ത്തും . വിജയദശമി ദിവസം വൈകീട്ട് 6.30 മുതൽ കലാമണ്ഡലം ബാലസുബ്രഹ്മണ്യനും സംഘവും അവതരിപ്പിക്കുന്ന സീതാസ്വയംവരം കഥകളി അരങ്ങേറും , . നവരാത്രി ദിവസങ്ങളിൽ നവരാത്രി മണ്ഡപത്തിൽ നടക്കുന്ന തൃകാലപൂജ , സരസ്വതിപൂജ , ലക്ഷാർച്ചന , വെണ്ണജപം , അപ്പം , വടമാല എന്നിവ ഭക്തജനങ്ങൾ രശീതിയാക്കുന്നതിനും , വിജയദശമി ദിവസം കുട്ടികളെ എഴുത്തിനിരുത്തുന്നതിനും വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു