Madhavam header
Above Pot

മമ്മിയൂർ ക്ഷേത്ര സന്നിധിയിലെ 66 -ാമത് ദേശവിളക്ക് ഡിസംബർ 10 ന്

ഗുരുവായൂർ : മമ്മിയൂർ അയ്യപ്പഭക്തസംഘത്തിന്റെ ആഭിമുഖ്യത്തിൽ മമ്മിയൂർ ശ്രീമഹാദേവക്ഷേത്രസന്നിധിയിൽ നടത്തിവരുന്ന ചരിത്ര പ്രസിദ്ധമായ 66 -ാമത് ദേശവിളക്കും അന്നദാനവും 2022 ഡിസംബർ 10 -ാം തിയ്യതി ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .

ശനിയാഴ്ച കാലത്ത് വിളക്കുപന്തലിൽ പ്രതിഷ്ഠാകർമ്മം നിർവ്വഹിക്കും . തുടർന്ന് പുഷ്പാഭിഷേകം നടക്കും . 7 മണിക്ക് ഗുരുവായൂർ കൃഷ്ണകുമാർ & പാർട്ടിയുടെ അഷ്ടപദി , 9 മണിക്ക് ഗുരുവായൂർ മുരളി & പാർട്ടിയുടെ നാദസ്വര കച്ചേരിയും 10 മണിക്ക് ശ്രീഹരി ഭജൻ സംഘം തൃശൂർ അവതരി പ്പിക്കുന്ന ഭക്തിമലർ എന്നിവ ഉണ്ടായിരിക്കും . വൈകീട്ട് ദീപാരാധനക്കുശേഷം ഗുരുവായൂർ ക്ഷേത്രസന്നിധി യിൽ നിന്ന് ഗജവീരന്മാർ , താലപ്പൊലി , കേരളത്തിലെ പ്രശസ്ത പഞ്ചവാദ്യ കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചവാദ്യത്തോടും നാദസ്വരമേളത്തോടും കൂടി പാലക്കൊമ്പ് എഴുന്നള്ളിക്കും .

Astrologer

വിളക്കുപന്തലിൽ വൈകീട്ട് 7 മണിക്ക് ജി.കെ.പ്രകാശ് & പാർട്ടിയുടെ സമ്പ്രദായ ഭജനയും , രാത്രി 10 മണിക്ക് ശാസ്താം പാട്ടും തുടർന്ന് പാൽകുടം എഴുന്നള്ളിപ്പ് , കനലാട്ടം , തിരിഉഴിച്ചിൽ എന്നീ ചടങ്ങുകളും നടക്കും . ദേശവിളക്ക് ദിവസം മമ്മിയൂർ ക്ഷേത്രത്തിൽ നിറമാല ചുറ്റുവിളക്ക് , വിശേഷാൽ പൂജകൾ എന്നിവ ഉണ്ടായിരിക്കും . ക്ഷേത്രത്തിൽ വരുന്ന പതിനായിരക്കണക്കിന് ഭക്തജനങ്ങൾക്ക് രാവിലെയും ഉച്ചക്കും , രാത്രിയും വിപുലമായ രീതിയിൽ അന്നദാനവും ഒരുക്കിയിട്ടുണ്ട്

വാർത്ത സമ്മേളനത്തിൽ മമ്മിയൂർ അയ്യപ്പ ഭക്തസംഘം പ്രസിഡന്റ് ഒ.രതീഷ് , ദേശവിളക്ക് ആഘോഷസമിതി ചെയർമാൻ കെ.കെ. ഗോവിന്ദദാസ് , ജനറൽ കൺവീനർ അനിൽകുമാർ ചിറക്കൽ , അന്നദാന കമ്മിറ്റി ചെയർമാൻ അരവിന്ദൻ പല്ലത്ത് , രാജഗോപാൽ മുള്ളത്ത് , രാമചന്ദ്രൻ പല്ലത്ത് , പി.സുനിൽകുമാർ , ഗോപൻ ടി.എസ് , നന്ദകുമാർ വാണാട്ട് എന്നിവർ സംബന്ധിച്ചു

Vadasheri Footer