Above Pot

കടലില്‍ മീന്‍മൽസ്യ ബന്ധനത്തിനിടെ തളര്‍ന്നുവീണ തൊഴിലാളിയെ തീരദേശപോലീസ് രക്ഷപ്പെടുത്തി

First Paragraph  728-90

ചാവക്കാട്: കടലില്‍ മൽസ്യ ബന്ധനത്തിനിടെ നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ട് തളര്‍ന്നുവീണ മത്സ്യതൊഴിലാളിയെ മുനയ്ക്കകടവ് തീരദേശപോലീസ് രക്ഷപ്പെടുത്തി. മുനയ്ക്കകടവ് പൊള്ളക്കായി വീട്ടില്‍ ബക്കറി(57)നെയാണ് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ബോട്ടില്‍ കടലില്‍ പോയി ചേറ്റുവ ഹാര്‍ബറില്‍ എത്തിച്ചത്.

Second Paragraph (saravana bhavan

ഉക്കാഷ ബോട്ടിലെ തൊഴിലാളിയാണ് ബക്കര്‍. പിന്നീട് ഹാര്‍ബറില്‍നിന്ന് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്ച രാവിലെ ഏഴരയോടെ തളിക്കുളം പടിഞ്ഞാറ് കടലില്‍ മീന്‍പിടിക്കുന്നതിനിടെയാണ് സംഭവം. മുനയ്ക്കകടവ് സ്വദേശിയായ കടലോരജാഗ്രതാ സമിതി അംഗം ഷൗക്കത്താണ് പോലീസിനെ വിവരം അറിയിച്ചത്.

എസ്.എച്ച്.ഒ. കെ.ഹരീഷ്, എ.എസ്.ഐ. ഐ.ബി. സജീവ്, സി.പി.ഒ.മാരായ അവിനാഷ്, ബോട്ട് സ്രാങ്ക് വിനോദ്, ലസ്‌കര്‍ സുജിത്ത് എന്നിവരാണ് സ്പീഡ് ബോട്ടില്‍ പോയി തൊഴിലാളിയെ കരക്കെത്തിച്ചത്.