Post Header (woking) vadesheri

മത്സ്യ ബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് പരിക്കേറ്റു

Above Post Pazhidam (working)

ചാവക്കാട് : മത്സ്യ ബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ ആറരയോടെ ചേറ്റുവ പടിഞ്ഞാറ് കടലില്‍ വല വീശുന്നതിനിടെ വള്ളത്തിന്റെ പലകകള്‍ ഇളകി തെറിച്ചാണ് തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. എടക്കഴിയൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ‘പുളിങ്ങുന്നത്ത് ‘ വള്ളത്തിലെ തൊഴിലാളികളായ പുത്തന്‍കടപ്പുറം ചങ്കോട്ട സ്വദേശി അലുങ്ങല്‍ റാഫി (35), കല്‍ക്കത്ത സ്വദേശി ന്യൂട്ടന്‍ (26)എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്.റാഫിയുടെ വലത് കൈക്കും ന്യൂട്ടന്റെ ഇടതു കൈയ്യിലെ വിരലിനുമാണ് പരിക്ക്. ഇവര്‍ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുപതോളം തൊഴിലാളികളാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്