Header Aryabhvavan

സ്‌കൂട്ടറിൽ നിന്ന് പണമടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി അറസ്റ്റിൽ

Above article- 1

ഗുരുവായൂര്‍: സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 7000 രൂപയും എ.ടി.എം കാർഡുകളും അടങ്ങുന്ന ബാഗ് മോഷ്ടിച്ചയാൾ പിടിയിൽ. ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ഔദ്യോഗിക വസതിയിൽ ജോലിക്ക് വരുന്ന ലത എന്ന സ്ത്രീ തൻറെ സ്കൂട്ടറിൻറെ സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന പണമടങ്ങിയ ബാഗാണ് ഇയാൾ കവർന്നത്. പത്തനംതിട്ട ചിറ്റാർ വടക്കേക്കരമുറിയിൽ കാരക്കൽ വീട്ടിൽ സുരേഷിനെയാണ് (48) ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്.

Astrologer

എസ്.എച്ച്.ഒ ഋഷികേശൻ നായർ, എസ്.ഐമാരായ കെ.വി. സുനിൽകുമാർ, കെ.കെ. ഗിരി, എസ്.സി.പി.ഒ ബിനു പൗലോസ്, സി.പി.ഒ അബു താഹിർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Vadasheri Footer