അഴുക്കുചാൽപദ്ധതി കമ്മീഷൻ ചെയ്തിട്ടും മാലിന്യം റോഡിൽ, പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
ഗുരുവായൂർ : അമ്പത് വർഷത്തെ കാത്തിരിപ്പിന് ശേഷം സപ്ന പദ്ധതിയായി ആരംഭം കുറിച്ച ഗുരുവായൂർ അഴുക്കുചാൽ പദ്ധതി അടിമുടിതാളം തെറ്റി മുന്നോട്ട് പോകുവാൻ കഴിയാത്ത സ്ഥിതിയിലെത്തിച്ച അധികാരികളുടെ അനാസ്ഥയ്ക്കും, അലംഭാവത്തിനുമെതിരായി യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറെ നട പദ്ധതി പമ്പ് ഹൗസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ഗുരുവായൂരിലെ എല്ലാ ലോഡ്ജുകളും ഹോട്ടലുകളും ഉൾപ്പടെ ബന്ധപ്പെട്ടയിടങ്ങളിൽ നിന്ന് സ്റ്റെപ്റ്റിക് ടാങ്ക് കണക്ഷനുകൾ അഴുക്കുചാൽ പദ്ധതി യുമായി ബന്ധപ്പെടുത്തുമെന്നത് പാഴ്‌വാക്കായി .വളരെ കുറച്ച് പേർ മാത്രമാണ് പദ്ധതിയിൽ ചേർന്നത്- . പൈപ്പ് പൊട്ടൽ തുടർക്കഥയാ ണ് .പദ്ധതിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യുന്ന രീതിയിലേക്കാണ് ആരംഭിച്ച ആറുമാസത്തിനുള്ളിൽ 75 ലക്ഷം രൂപ ചെലവ് വന്നിരിയ്ക്കുന്നത്-.
പ്രതിഷേ ധ സമരംഗുരുവായൂർ നഗരസഭ പ്രതി പക്ഷ ഉപനേതാവ് കെ.പി.എ.റഷീദ് ഉൽഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വി എസ് നവനീത് അധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ സി എസ് സൂരജ്, കെ. ബി. വിജു,കെ. എസ്. യു ജില്ലാ ജനറൽ സെക്രട്ടറി ഗോകുൽ ഗുരുവായൂർ,നിയോജകമണ്ഡലം ഭാരവാഹികളായ എം. പി. മൂനാഷ്, എ. കെ. ഷൈമിൽ, റിഷി ലാസർ, സുബീഷ് താമരയൂർ,നിസാമുദ്ധീൻ, മുഹമ്മദ് സ്വാലിഹ്, റംഷാദ് മല്ലാട് ,നവീൻ മുണ്ടൻ,സേവാദൾ നിയോജകമണ്ഡലം ചെയർമാൻ ജമാൽ താമരത്ത് എന്നിവർ സംസാരിച്ചു.പ്രതിഷേധ സമരത്തിന് മണ്ഡലം ഭാരവാഹികളായ ആനന്ദ് രാമകൃഷ്ണൻ, ജോയൽ കരക്കാട്, അഫ്സൽ, യദുകൃഷ്ണൻ കെ.പി, വിഷ്ണു സതീഷ് കുമാർ, ശ്രീജിത്ത്, കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി