Header 1 = sarovaram
Above Pot

ലോക്കൽ സെക്രട്ടറിയുടെ ഹോട്ടലിൽ നിന്നുള്ള മാലിന്യം കാരണം വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് മുൻ നഗര സഭ ഉപാധ്യക്ഷ

ഗുരുവായൂര്‍: നഗര സഭ മുൻ ഉപാധ്യക്ഷയുടെ വീട്ടിലേക്കുള്ള വഴിയിൽ ശുചി മുറി മാലിന്യം ഒഴുക്കി വിടുന്നത് തടയാൻ നഗര സഭ തയ്യാറല്ലെന്ന് ആക്ഷേപം . സി പി എം ലോക്കൽ സെക്രട്ടറിയുടെ ഹോട്ടലിൽ നിന്നാണ് ശുചി മുറി മാലിന്യം ഒഴുക്കി വിടുന്നതെന്നതിനാൽ നടപടി എടുക്കാൻ നഗര സഭ ഉദ്യോഗസ്ഥരും മടികാണിക്കുന്നതെന്നാണ് ആക്ഷേപം , ഇത് സംബന്ധിച്ച് രണ്ടു മാസം മുൻപ് നഗര സഭ സെക്രട്ടറിക്ക് പരാതി കൊടുത്തെങ്കിലും ഇത് വരെ പരിഹാരം ഉണ്ടായില്ലെന്ന് മുൻ നഗര സഭ ഉപാധ്യക്ഷ മഹിമ രാജേഷ് ആരോപിച്ചു .

Astrologer

ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള ”സത്യ ഇന്‍” എന്ന ലോഡ്ജിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നാണ് മാലിന്യം ഒഴുക്കി വിടുന്നത് . സ്ഥാപനത്തില്‍ നിന്നുള്ള കക്കൂസ് മാലിന്യം കലര്‍ന്ന മലിനജലത്തിലൂടെ വേണം തങ്ങളുടെ സ്വകാര്യ വഴിയിലൂടെ നാലുവീട്ടുകാര്‍ക്കും വീട്ടില്‍ നിന്ന് പുറത്തുപോകാൻ, . . മാത്രമല്ല, ഇതിലെ ഒരു വീട്ടില്‍ ഭിന്നശേഷിക്കാരനായ ഒരു മകനും, മറ്റു വീടുകളില്‍ വയോധികരായ വ്യക്തികളുമാണ് താമസിക്കുന്നത്. മലിന ജലം കാരണം പുറത്തിറങ്ങാൻ കഷ്ടപ്പെടുകയാണ് ഇവർ .

അതെ സമയം തങ്ങൾ പരിശോധന നടത്തിയെന്നും മലിന ജലം ഒഴുക്കി വിടുന്ന ഹോട്ടൽ ഉടമക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും നഗര സഭ സെക്രട്ടറി ഷിബു മാധ്യമ പ്രവർത്തകരോട് പറഞ്ഞു

Vadasheri Footer