Header 1 vadesheri (working)

മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ ക്യാമ്പയിൻ

Above Post Pazhidam (working)

ചാവക്കാട് : മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ ക്യാമ്പയിന്റെ നഗരസഭ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലീം . വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ, പൊതുമരാത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ എ വി, മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ എം ആർ രാധാകൃഷ്ണൻ, നഗരസഭ കൗൺസിലർ ഫൈസൽ കാനാമ്പുള്ളി, വ്യാപാരി വ്യവസായി പ്രതിനിധി സേതുമാധവൻ എന്നിവർ സംസാരിച്ചു .

First Paragraph Rugmini Regency (working)

നഗരസഭ യൂത്ത് കോഡിനേറ്റർ ജാബിർ കെ യു പ്രതിജ്ഞ ചൊല്ലി. നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ എം , നഗരസഭ കൗൺസിലർമാർ, വ്യാപാരി വ്യവസായ പ്രതിനിധികൾ,നഗരസഭ ജീവനക്കാർ, ഹരിതകർമ്മ സേന അംഗങ്ങൾ, എം ആർ ആർ എം സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികൾ എന്നിവരും ചേർന്ന് ചാവക്കാട് ടൗൺ പരിസരത്ത് ജനകീയ ശുചീകരണ യജ്ഞം നടത്തുകയും ചെയ്തു.

Second Paragraph  Amabdi Hadicrafts (working)