728-90

പീഡന കേസിൽ മാളയിൽ മന്ത്രവാദി അറസ്റ്റിൽ

Star

തൃശ്ശൂർ : മാളയിൽ അത്ഭുത സിദ്ധി പറഞ്ഞ് ആഭിചാരക്രിയകൾ ചെയ്തു വന്നിരുന്ന സ്വാമി പോക്സോ കേസിൽ അറസ്റ്റിലായി. വിശ്വാസികൾ അച്ഛൻ സ്വാമി എന്നു വിളിക്കുന്ന കുണ്ടൂർ സ്വദേശി മഠത്തിലാൻ രാജീവിനെ (39)യാണ്ഇരിങ്ങാലക്കുട ഡി.വൈ എസ്.പി. ബാബു. കെ.തോമസിന്റെ നേതൃത്വത്തിൽ മാള ഇൻസ്പെക്ടർ വി.സജിൻ ശശി അറസ്റ്റു ചെയ്തത്. കുണ്ടൂർ സ്വദേശിനിയായ പതിനേഴുകാരിയെ ശാരീരികമായി ഉപയോഗിച്ച് മന്ത്രവാദ ക്രിയകൾ നടത്തിവന്ന പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്താണ് അറസ്റ്റു ചെയ്തത്.

വീട്ടിൽ തന്നെ ക്ഷേത്രം കെട്ടി മന്ത്രവാദവും ക്രിയകളും നടത്തിവന്നിരുന്ന ഇയാളെ തേടി പല സ്ഥലത്തു നിന്നും ആളുകൾ എത്തിയിരുന്നതായാണ് വിവരം. വർഷങ്ങൾക്കു മുൻപ് മഠത്തുംപടിയിലെ ഒരു ക്ഷേത്രത്തിലെ പരികർമ്മിയുടെ സഹായിയായിട്ടായിരുന്നു രാജീവിൻ്റെ തുടക്കം പിന്നീട് പരികർമ്മി മരിച്ചതോടെ ഇയാളുടെ മന്ത്രശക്തി തനിക്കു ലഭിച്ചെന്നു പ്രചരിപ്പിച്ച രാജീവ് തൻ്റെ വീട്ടിൽ അമ്പലം പണിത് പൂജയും തുള്ളലും നടത്തി വരികയായിരുന്നു

ഇയാളുടെ വീടിനു സമീപം അന്യജില്ല വാഹനങ്ങൾ വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, ഇൻസ്പെക്ടർ വി.സജിൻ ശശി എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം കുറച്ചു ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചുവരുന്നുണ്ടായിരുന്നു. അതിനിടെയാണ് പെൺകുട്ടിയുടെ പരാതി ലഭിക്കുന്നത്. അതു കൊണ്ടു തന്നെ കേസ് രജിസ്റ്റർ ചെയ്ത ദിവസം തന്നെ അച്ഛൻ സ്വാമിയെ കുടുക്കാൻ പോലീസിനു കഴിഞ്ഞു. എസ്.ഐ.സുധാകരൻ, എ.എസ്.ഐ. ഒ.എച്ച്.ബിജു, സീനിയർ സി.പി.ഒ.മാരായ കെ.എസ്.ഉമേഷ്, മിഥുൻ കൃഷ്ണ, ഇ.എസ്.ജീവൻ, ജിബിൻ ജോസഫ്, വനിത സീനിയർ സി.പി.ഒ ഷാലി എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.