Post Header (woking) vadesheri

മലയാളത്തിന്റെ ആന്റുമാഷിന് ദേശത്തിന്റെ ആദരം.

Above Post Pazhidam (working)

ഗുരുവായൂർ : മാതൃഭാഷാപഠനം സാമൂഹിക ഇടപെടലിന് എന്ന ആശയമുയർത്തി കാൽനൂറ്റാണ്ടിലേറെക്കാലം ക്ലാസു മുറിയിലും പുറത്തും പ്രവർത്തിച്ച മലയാള അ ധ്യാപകൻ ഏ.ഡി. ആൻ്റുമാഷിന് ദേശം ആദരം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദരണ ചടങ്ങ് പ്രശസ്‌ത സാമൂഹിക പ്രവർത്തക ദയാബായി ഉദ്ഘാടനം ചെയ്യും.

Ambiswami restaurant


മറ്റം സെന്ററ് ഫ്രാൻസിസ് ഹയർ സെക്കൻ്ററി സ്കൂളിലെ പൂർവ വിദ്യാർഥികളും ചൂണ്ടൽ ഡി പോൾ സ്‌കൂളിലെ പൂർവ വിദ്യാർഥികളും തൃശ്ശൂർ ജില്ലയിലെ ഹയർ സെക്കന്ററി മലയാള അധ്യാപക കൂട്ടായ്‌മയും പൗരാവലിയും സംയുക്തമായാണ് ആദരസദസ്സ് സംഘടിപ്പിക്കുന്നത്. മാർച്ച് 30 ന് മറ്റം കരിസ്‌മ പാലസിൽ സംഘടിപ്പിക്കുന്ന ‘ആദരം മാതൃഭാ ഷയ്ക്കും ആൻ്റുമാഷിനും’ എന്നു പേരിട്ട ചടങ്ങിൽ മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിക്കും. മലയാളം സർവകലാശാല തുഞ്ചത്തെഴുത്തച്ഛൻ പഠനകേന്ദ്രം ഡയറക്ടർ ഡോ. കെ. എം.അനിൽ മുഖ്യപ്രഭാഷണം നിർവഹിക്കും.കവി പി. രാമൻ മുഖ്യാതിഥിയാകും.


33 വർഷക്കാലം മാതൃഭാഷ ബോധനരംഗത്ത് പ്രവർത്തിച്ച മാസ്‌റ്റർക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയൻ ഭാഷാഭിമാന അക്ഷരമാലാ ശില്പ‌ം സമർപ്പിക്കും. വൈകിട്ട് നാലിന് ആരംഭിക്കുന്ന മലയാള മഹോത്സവത്തിൽ 2023 /24 വർഷങ്ങളിൽ ഹയർസെക്കന്ററി മലയാളം പരീക്ഷയിൽ നൂറിൽ നൂറ് സ്കോർ നേടിയ വിദ്യാർഥി കളെ മലയാളതിലക സാക്ഷ്യപത്രം നൽകി അനുമോദിക്കും. മലയാള മഹോത്സവം കവി രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് ഡോ. ആർ.സുരേഷ് എഡിറ്റുചെയ്‌ത ‘മലയാളത്തിൻ്റെ ആൻ്റുമാഷ് ‘ എന്ന പുസ്ത കം ദയാബായി പ്രകാശനം ചെയ്യും. പൂർവവിദ്യാർഥി ഡോ.പി .രശ്‌മി പുസ്‌തകം ഏറ്റുവാങ്ങും.

Second Paragraph  Rugmini (working)

രാത്രി എട്ടിന് അടാട്ട് കതിരോല ഫോക്ക് ബാൻ്റിൻ്റെ നാടൻപാട്ടും കലാവതരണവും ഉണ്ടാകും. കണ്ടാണശ്ശേരി പഞ്ചായത്തിൻ്റെയും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മലയാള വിഭാഗത്തിൻ്റെയും കോവിലൻ ട്രസ്റ്റിൻ്റെയും സഹകരണത്തോടെയാണ് മലയാളതിലക സാക്ഷ്യപത്രം വിതരണം ചെയ്യുന്നത്. ഡോ.എ.എം. റീന , മേജർ പി.ജെ. സ്റ്റൈജു, കെ.പി.എ. റഷീദ്, ടി.ഒ. ജോയ്, പി.എ. ബഷീർ, ഗ്ലാഡർ വി ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.