Header 1 vadesheri (working)

മലബാര്‍ ദേവസ്വം ബോര്‍ഡിന് 6.72 കോടി അനുവദിച്ചു

Above Post Pazhidam (working)


തൃശൂർ : മലബാര്‍ ദേവസ്വം ബോര്‍ഡിന് 2021-22 സാമ്പത്തികവര്‍ഷം 6.72 കോടി കൂടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. നടപ്പു സാമ്പത്തിക വര്‍ഷം അനുവദിച്ച 5.10 കോടി പൂര്‍ണമായും ഉപയോഗിച്ചുകഴിഞ്ഞ സാഹചര്യത്തിലാണ് ഗ്രാന്‍ഡ് ഇന്‍ എയ്ഡായി സര്‍ക്കാര്‍ വീണ്ടും ധനസഹായം അനുവദിച്ചത്.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

കോവിഡ് സാഹചര്യത്തില്‍ 5 കോടി രൂപ ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് അധിക സഹായമായി അനുവദിച്ചതിന് പുറമേയാണിത്.ബോര്‍ഡിന് കീഴിലെ ക്ഷേത്രം ജീവനക്കാര്‍ക്ക് കുടിശ്ശിക ശമ്പളം നല്‍കാന്‍ തുക ഉപയോഗിക്കും. ഓണത്തിന് മുമ്പ് കുടിശ്ശികയടക്കം വിതരണം ചെയ്തു തീര്‍ക്കാനുള്ള തീവ്രശ്രമത്തിലാണ് മലബാര്‍ ദേവസ്വം ബോര്‍ഡെന്നും കമ്മീഷണര്‍ അറിയിച്ചു.–