Header Saravan Bhavan

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

Above article- 1

കുന്നംകുളം : പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു . കേച്ചേരി അമ്പലത്ത് വീട്ടില്‍ റസീന (30)യാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി.സി. സൂരജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് . ഇവരുടെ 10 വയസ്സുള്ള മകന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. റസീനയുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്ന സമയത്ത് ഭര്‍ത്തൃ സഹോദരന്റെ മകന്‍ മുഷ്താക്കുമായി അടുപ്പത്തിലാകുകയും ഒരാഴ്ച മുന്‍പ് ഇരുവരും നാടുവിടുകയുമായിരുന്നു.

Astrologer

റസീനയെ കാണാതായതോടെ വീട്ടുക്കാര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും നാടുവിട്ട വിവരം അറിയുന്നത്. തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ,പോലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു

Vadasheri Footer