കേരള മഹിളാ സംഘത്തിന്റെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു
ഗുരുവായൂര്‍: പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം എന്ന മുദ്രാവാക്യമുയര്‍ത്തി കേരള മഹിളാ സംഘത്തിന്റെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു. ഗുരുവായൂര്‍ കിഴക്കേ നടയില്‍ സംഘടിപ്പിച്ച പരിപാടി മഹിളാ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ എസ് ജയ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സഫൂറ ബക്കര്‍ അധ്യക്ഷയായിരുന്നു. കിസാന്‍ സഭ സംസ്ഥാന കമ്മിറ്റിയംഗം എന്‍ കെ സുബ്രഹ്‌മണ്യന്‍, മഹിളാ സംഘം മണ്ഡലം സെക്രട്ടറി ഗീത രാജന്‍, ബിന്ദു പുരുഷോത്തമന്‍, എം എ സുമംഗല തുടങ്ങിയവര്‍ സംസാരിച്ചു