
ലോക വനിതാദിനം മഹിളാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ വഞ്ചനാദിനമായി ആചരിച്ചു


ഗുരുവായൂർ: വാളയാറിൽ മരണപ്പെട്ട പെൺകുട്ടികളുടെ അമ്മയ്ക്ക് സർക്കാരിൽ നിന്നും നീതി ലഭിക്കാത്ത സാഹചര്യത്തിൽ ലോക വനിതാദിനം ഗുരുവായൂർ നിയോജക മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഞ്ചനാദിനമായി ആചരിച്ചു. കിഴക്കേ നടയിൽ മഞ്ജുളാൽ പരിസരത്ത് നടന്ന ചടങ്ങ് ഡി.സി.സി. ജനറൽ സെക്രട്ടറി സി.ബി. ഗീത ഉദ്ഘാടനം ചെയ്തു.

മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബിന്ദു നാരായണൻ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബീന രവിശങ്കർ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് ആർ.രവികുമാർ, നഗരസഭ കൗൺസിലർമാരായ കെ.പി.ഉദയൻ, കെ.പി.എ. റഷീദ്, മാഗി ആൽബർട്ട്, രേണുക ശങ്കർ, ഷെഫീന, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നിഖിൽ.ജി. കൃഷ്ണൻ, മഹിളാ കോൺഗ്രസ് നേതാക്കളായ മീര ഗോപാലകൃഷണൻ, മേഴ്സി ജോയ്, ഹിമ മനോജ്, ഷീജ കൃഷ്ണൻ, ശശികല, യശോദര, സുമതി ഗംഗാധരൻ, ബേബി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.