Header 1 vadesheri (working)

അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ദ് ഗിരിയുടെ ദുരൂഹ മരണം , ഒരാൾ അറസ്റ്റിൽ

Above Post Pazhidam (working)

ലഖ്നൊ: അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ദ് ഗിരിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് ശിഷ്യന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. . കൂടാതെ, മഹന്ദ് ഗിരിയുടെ മരണവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. ആനന്ദ് ഗിരിയുടെ മരണം സംഭവിച്ച് മണിക്കൂറുകൾക്കകം തന്നെ പ്രതിയെ അറസ്റ്റ് ചെയ്തതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യ വ്യക്തമാക്കിയിരുന്നു:

First Paragraph Rugmini Regency (working)

ബിജെപിമഹന്ത് നരേന്ദ്ര ഗിരിയെ തിങ്കളാഴ്ച വൈകുന്നേരമാണ് ഉത്തർപ്രദേശിലെ പ്രയാഗ്രാജിലെ ഭാഗാംബരി മഠത്തിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നും പുറത്തുവരാത്തതിനെ തുടർന്നാണ് വാതിൽ പൊളിച്ച് അകത്തുകടന്നത്. ഇതോടെയാണ് മരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തുന്നത്. സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. അദ്ദേഹത്തിന്റെ മുറിയിൽ നിന്ന് കണ്ടെടുത്ത 7-8 പേജുള്ള ആത്മഹത്യാക്കുറിപ്പിൽ തന്നെ പ്രശ്നത്തിലാക്കിയ ചില ആളുകളുടെ പേര് പരാമർശിച്ചതായി യുപി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Second Paragraph  Amabdi Hadicrafts (working)

കൂടാതെ മരണത്തിന് മുമ്പ് റെക്കോർഡ് ചെയ്തുവെന്ന് കരുതുന്ന ഒരു വീഡിയോയും പോലീസ് കണ്ടെത്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പിൽ കണ്ടെത്തിയതിന് സമാനമായ കാര്യങ്ങളാണ് വീഡിയോയിലുള്ളതെന്നാണ് സൂചന. തന്റെ മരണശേഷം നടത്തേണ്ട കാര്യങ്ങളെക്കുറിച്ചും ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒരാൾ തന്റെ ശിഷ്യനായ ആനന്ദ് ഗിരിയുടേതായിരുന്നു. എന്നാൽ, ഇതെല്ലാം തനിക്കെതിരായ ഒരു വലിയ ഗൂഢാലോചനയാണെന്നും നരേന്ദ്ര ഗിരിയെ പണത്തിന്റെ പേരിൽ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നുമാണ് ആനന്ദ് ഗിരിയുടെ പ്രതികരണം.

നരേന്ദ്രദഗിരിയുടെ മുറിയ്ക്ക് പുറത്തുള്ള സിസിടിവി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളും പോലീസ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ച് വരികയാണ്.മഹന്ദ് ഗിരിയുടെ മരണത്തിന് പിന്നാലെ തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത ആനന്ദ് ഗിരിയുടെ അറസ്റ്റ് പിന്നീടാണ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ആനന്ദ്ഗിരിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 306ാം വകുപ്പ് അനുസരിച്ച് ജോർജ് ടൌൺ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുമെന്നും കേസിന്റെ എല്ലാവശങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്നും പ്രയാഗ് രാജ് പോലീസ് സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്.

ആവശ്യമാണെങ്കിൽ മഹന്ദ്ഗിരിയുടെ മരണം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കെപി മൌര്യ വ്യക്തമാക്കിയിട്ടുണ്ട്. ഗിരിയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.പോലീസ് പറയുന്നതനുസരിച്ച്, പ്രഥമദൃഷ്ട്യാ ഇത് ആത്മഹത്യയാണെന്ന് തോന്നുന്നുവെങ്കിലും പോസ്റ്റ്മോർട്ടം, ഫോറൻസിക് പരിശോധനകൾക്ക് ശേഷം മാത്രമേ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത കൈവരൂ എന്നാണ്. അഖാര പരിഷത്തിന്റെ ഭാരവാഹികൾ എത്തിയ ശേഷം മാത്രമെ അന്ത്യകർമങ്ങളിൽ തീരുമാനമെടുക്കുകയുള്ളൂ