Post Header (woking) vadesheri

പോക്‌സോ കേസിൽ മദ്രസ അധ്യാപകന് 53 വർഷം തടവും 60,000 രൂപ പിഴയും

Above Post Pazhidam (working)

കുന്നംകുളം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകന് 53 വർഷം കഠിന തടവും 60,000രൂപ പിഴയും ശിക്ഷ. പാലക്കാട് ഒറ്റപ്പാലം മുള്ളൂർ സ്വദേശി സിദ്ധിക്ക് ബാഖവിയെ (43) ആണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയുടേതാണ് ശിക്ഷാവിധി. 2019 ജനുവരി മുതലാണ് പഴുന്നാനയിലും, പന്നിത്തടത്തെ മദ്രസയിലും വച്ച് ഇയാൾ തുടർച്ചയായി പലതവണ കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചത്.

Poonthanam

Vasudev Inn
Rugmani 700-200

പീഢനത്തിന് ഇരയായ കുട്ടി സ്കൂളിൽ ക്ലാസ് സമയത്ത് ഉറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപകർ കാര്യങ്ങൾ തിരക്കിയപ്പോഴാണ് കുട്ടി വിവരങ്ങള്‍ പറഞത്. രാത്രി വൈകിയ സമയങ്ങളിൽ വരെ അദ്ധ്യാപകന്‍ പീഡിപ്പിച്ചിരുന്നതായി കുട്ടി അദ്ധ്യാപകരോട് വെളിപ്പെടുത്തി. തുടർന്ന് മാതാപിതാക്കളെ അദ്ധ്യാപകർ ഇക്കാര്യം അറിയിച്ചതോടെ കുട്ടിയും മാതാപിതാക്കളും ചേർന്ന് കുന്നംകുളം പോലീസില്‍ പരാതി നൽകി. ഇതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. 21 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകളും,തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.

ഇതിനിടെ രണ്ടാം സാക്ഷി കൂറ് മാറിയിരുന്നു . പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ് ബിനോയിയും പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വ. അമൃതയും ഹാജരായി. കുന്നംകുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന കെ.ജി സുരേഷ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസര്‍ സുജിത്ത് കാട്ടിക്കുളവും പ്രവർത്തിച്ചിരുന്നു

First Paragraph Jitesh panikar (working)