മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ് അന്തരിച്ചു

കൊച്ചി: മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് 42 അന്തരിച്ചു. . കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് അന്ത്യം. ന്യുമോണിയ ബാധിതനായ അദ്ദേഹം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ രണ്ടിന് ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്.

Above Pot

കോവിഡ് കാലത്ത് റിപ്പോർട്ടിങ്ങില്‍ സജീവ സാന്നിധ്യമായിരുന്നു. കോവിഡിന് പിന്നാലെ ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്ചയിലേറെയായി ചികിത്സയിൽ കഴിയുകയായിരുന്നു. 2005ൽ ഇന്ത്യാവിഷനിലൂടെ മാധ്യമപ്രവർത്തനത്തിന് തുടക്കം കുറിച്ചു. 2012 മുതൽ മാതൃഭൂമി ന്യൂസിൽ പ്രവർത്തിച്ചുവരികയാണ്. പറവൂർ കൊടുവഴങ്ങ പാലപ്പുറത്ത് ചന്ദ്രന്റെ മകനാണ്. ഭാര്യ ശ്രീദേവി, മകൻ മഹേശ്വർ.