Post Header (woking) vadesheri

മാധ്യമ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു

Above Post Pazhidam (working)

Ambiswami restaurant

തൃശൂർ: മാധ്യമ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു . ടി സി വി സീനിയർ റിപ്പോർട്ടർ അഞ്ചേരിച്ചിറ എലുവത്തിങ്കൽ പേരാമ്പ്ര സണ്ണിയുടെ മകൻ ജിയോ (43) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് വീട്ടിൽ തളർന്നുവീഴുകയായിരുന്നു. ഉടൻ അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Second Paragraph  Rugmini (working)

തിരക്കഥ പൂർത്തിയാക്കി സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. പുലിക്കളി ഉൾപ്പെടെയുള്ള ഡോക്യുമെൻ്റെറികളും മണവാട്ടി, കരക്കമ്പി ഉൾപ്പെടെ ഒട്ടേറെ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. തൃശൂർ പൂരത്തെ കുറിച്ച് സുഹൃത്തുക്കളുമായി ചേർന്ന് ‘പൂരത്തിൻ്റെ കഥ’ എന്ന പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. ഭാര്യ: അനു (അസി.മാനേജർ, എസ്ഐബി ഹൈറോഡ് ബ്രാഞ്ച്, തൃശൂർ). മക്കൾ: ജോയൽ, ജോഷ്വ. മേരിയാണ് അമ്മ.സംസ്കാരം പിന്നീട്. 

Third paragraph