Post Header (woking) vadesheri

വിധി പാലിച്ചില്ല, മധുരൈ കാമരാജ് യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് വാറണ്ട്

Above Post Pazhidam (working)

തൃശൂർ : ഉപഭോക്തൃകോടതിവിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. വരാക്കര സ്വദേശി ഡോ.രാജൻ എൻ.സി. ഫയൽ ചെയ്ത ഹർജിയിലാണ് മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയുടെ രജിസ്ട്രാർക്കും അഡീഷണൽ കൺട്രോളർക്കും സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ ഡയറക്ടർക്കുമെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായത്.

Arya bhavan inner

Second Paragraph  Sarovaram(working)

കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കറ്റ്, ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ ഇവ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ രാജന് നേരത്തെ ഉപഭോക്തൃകോടതിയിൽ നിന്ന് അനുകൂലവിധി ലഭിച്ചിരുന്നു.രണ്ട് മാസത്തിനുള്ളിൽ വിധി പാലിക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരുന്നതു്. വിധി പാലിക്കുന്നതിൽ യൂണിവേഴ്സിറ്റി അധികൃതർ വീഴ്ച വരുത്തുകയായിരുന്നു. തുടർന്ന് വിധി പാലിക്കാതിരുന്നതിന് യൂണിവേഴ്സിറ്റി അധികൃതരെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി മധുരൈ കാമരാജ് യൂണിവേഴ്സിറ്റി രജിസ്ട്രാർക്കും അഡീഷണൽ കൺട്രോളർക്കും സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ ഡയറക്ടർക്കുമെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ കല്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി