Above Pot

ലൈഫ് മിഷൻ, എം എ യൂസഫലിക്ക് ഇഡി യുടെ സമൻസ്, നാളെ ഹാജരാകണം. സി.എം രവീന്ദ്രനെ ചോദ്യം ചെയ്തു.

കൊച്ചി: എം എ യൂസഫലിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. കള്ളപ്പണം കേസിലാണ് യൂസഫലിക്ക് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. ലൈഫ് മിഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം ഇടപാട് നടന്നതിനെ കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. കൊച്ചിയിലെ ഇഡി ഓഫീസിൽ നിന്നാണ് യൂസഫലിക്ക് മാർച്ച് 8 ന് ഹാജരാകണം എന്നു കാണിച്ചാണ് സമൻസ് നൽകിയിരിക്കുന്നത്.

First Paragraph  728-90

ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് നൽകിയ നോട്ടീസ് അനുസരിച്ച് യൂസഫലി ഒന്നാം തീയ്യതി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതോടെയാണ് നാളെ ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും സമൻസ് നൽകിയത് .. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നൽകിയ മൊഴിയും യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട മുൻ കൂടിക്കാഴ്‌ച്ചകളുടെയും വിവരങ്ങളാണ് ഇഡി യൂസഫലിയും നിന്നും തേടുക.

Second Paragraph (saravana bhavan

കൊച്ചി ഇഡി ഓഫീസിലെ എഡിയായ ആനന്ദ് പി കെയാണ് യൂസഫലിക്ക് സൻസ് അയച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിൽ തടയൽ ആക്ട് 2002(15ലെ 2003)ത്തെ അടിസ്ഥാനമാക്കിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എം എ യൂസഫലിയോട് സംസാരിക്കേണ്ടത് ആവശ്യമാണെന്ന് സമൻസിൽ ചൂണ്ടിക്കാട്ടുന്നു. നാളെ രാവിലെ 10.30ന് ഡോക്യുമെന്റുകളുമായി ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്.

ഇഡിയുമായി സഹകരിക്കണമെന്നും അല്ലാത്ത പക്ഷം മണി ലോണ്ടറിങ് ആക്ട് പ്രകാരം നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും ആധാർ രേഖയും കൊണ്ടുവരാനും ആവശ്യപ്പെടുന്നു. കൂടാതെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടു നടത്തിയ മീറ്റിംഗിന്റെ രേഖകളും ഹാജരാക്കണമെന്നും നോട്ടീസിൽ നിർദ്ദേശിച്ചിട്ടുണ്ട്. കൊച്ചി ഇടപ്പള്ളിയിലെ വീട്ടിലെ അഡ്രസിലേക്കാണ് നോട്ടീസ് അയച്ചത്.

സ്വപ്നയ്ക്ക് ജോലി കിട്ടാൻ വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിനെ ശരിക്കും ശിവശങ്കർ ഉപയോഗിച്ചു എന്നു വ്യക്തമാക്കുന്നതായിരുന്നു നേരത്തെ പുറത്തുവന്ന ചാറ്റുകൾ. ഇത് കൂടാതെ യുസഫലി എന്ന വ്യവസായിക്ക് എത്രത്തോളം ഈ സർക്കാറിൽ സ്വാധീനമുണ്ടെന്നും സൂചിപ്പിക്കുന്ന വിവരങ്ങലും പുറത്തായിരുന്നു. സിഎം രവീന്ദ്രനും, എം ശിവശങ്കറുമാണ് സ്വപ്നക്ക് ജോലിക്ക് വേണ്ടി അന്വേഷണങ്ങളും ഇടപെടലുകളും നടത്തിയതെന്ന് വ്യക്തമാണ്.

യുഎഇ കോൺസുലേറ്റിലെ ജോലി നഷ്ടമായതിന് കാരണം എംഎ യൂസഫലിയാണെന്നും സ്വപ്ന ചാറ്റിൽ ആരോപിച്ചിരുന്നു. നോർക്കയിലെ ജോലിയും യൂസഫലി ഇടപെട്ട് മുടക്കുമെന്നും സ്വപ്ന ആശങ്കപ്പെടുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രിയോട് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് യൂസഫലിയെ ഭയമില്ലെന്നും ശിവശങ്കർ മറുപടി നൽകി. യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെച്ച സ്വപ്നക്ക് ജോലി നൽകാൻ ശിവശങ്കർ ഇടപെട്ടന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ചാറ്റിലെ വിവരങ്ങൾ. നോർക്കയുടെ ഇൻവെസ്റ്റ്മെന്റ് കമ്പനിയിൽ ജോലി നൽകാമെന്നാണ് ശിവശങ്കറിന്റെ വാഗ്ദാനം.

എംബിഎ ബിരുദമുള്ള ഒരാളെ വേണമെന്നും നിങ്ങളുടെ പേര് ഞാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും എല്ലാവരും അംഗീകരിച്ചെന്നും ശിവശങ്കർ ചാറ്റിൽ പറയുന്നു. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അവതരിപ്പിക്കുമെന്നും ശിവശങ്കർ ഉറപ്പ് നൽകുന്നതായി കാണാൻ സാധിക്കും. സ്വപ്നയെ ഹൈദരാബാദിലേക്ക് ട്രാൻസ്ഫർ ചെയ്തതിന് പിന്നിൽ യൂസഫലിയാണെന്നും ചാറ്റിലുണ്ട്. നോർക്കയിലെ നിയമനത്തെയും യൂസഫലി എതിർക്കാൻ സാധ്യതയുണ്ട്. നിങ്ങൾ മുഖ്യമന്ത്രിയെ കണ്ടെന്നും കാര്യങ്ങൾ വിശദീകരിച്ചെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ബാക്കി കാര്യങ്ങൾ മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സിഎമ്മിന് യൂസഫലിയെ ഭയമില്ലെന്നും ചാറ്റിൽ പറയുന്നു.

ഇതിന് ശേഷമാണ് സ്പേസ് പാർക്കിൽ കൺസൽറ്റൻസി സ്ഥാപനമായ പ്രൈസ്വാട്ടർഹൗസ് കൂപ്പേഴ്സിനു (പിഡബ്ലുസി) കീഴിൽ സ്വപ്നയ്ക്ക് ജോലി ലഭിച്ചത്. ലൈഫ് മിഷൻ പദ്ധതി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ തെളിവുകൾ പുറത്തുവിട്ട് മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയും രംഗത്തുവന്നിരുന്നു. അനിൽ അക്കര പുറത്തുവിട്ട വീഡിയോയിലും യൂസഫലിയെ പരാമർശിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ക്ലിഫ് ഹൗസിൽ യോഗം ചേർന്നതിന്റെ റിപോർട്ടും അനിൽ അക്കരെ പുറത്തുവിട്ടിരുന്നു.

ഫ് ളാറ്റ് പണിയാൻ യുണിടാക്കിന് അനുമതി നൽകിയത് ഈ യോഗത്തിലാണെന്നും കോൺസൽ ജനറലും റെഡ്ക്രസന്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തെന്നും അനിൽ അക്കര വിശദീകരിച്ചു. ലൈഫ് മിഷൻ സിഇഒ യു വി ജോസ് മുൻ തദ്ദേശസ്വയംഭരണ മന്ത്രി എ സി മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് നൽകിയ കത്താണ് അനിൽ അക്കര പുറത്തുവിട്ടത്. യുഎഇ റെഡ് ക്രെസെന്റ് ജനറൽ സെക്രട്ടറി, കോൺസുൽ ജനറൽ, രണ്ട് പ്രതിനിധികൾ, വ്യവസായി എം എ യൂസഫലി എന്നിവർ യോഗത്തിൽ പങ്കെടുത്തുവെന്നും കത്തിലുണ്ട്.

അഴിമതിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അടിസ്ഥാനരഹിതമാണ്. ലൈഫ് മിഷൻ അഴിമതിയുടെ ഗൂഢാലോചനയുടെ തുടക്കം ക്ലിഫ് ഹൗസിൽ നിന്നാണെന്നും മുഖ്യമന്ത്രി മുഖ്യസൂത്രധാരനാണെന്നും അനിൽ അക്കര ആരോപിച്ചു. വിദേശ സഹായം കൈപ്പറ്റിയത് ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് നിയമത്തിന്റെ ലംഘനമാണെന്ന് അനിൽ അക്കര കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അനിൽ അക്കരു പുറത്തുവിട്ട വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും യൂസഫലിയിൽ നിന്നും ഇഡി വിവരങ്ങൾ തേടുക.

അതെ സമയം ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്തു ഇന്ന് രാവിലെ ഇ ഡി ക്ക് മുന്നിൽ ഹാജരായ രവീന്ദ്രനെ പത്തു മണിക്കൂർ നേരെത്തെ ചോദ്യ ചെയ്യലിന് ശേഷം വൈകീട്ട് വിട്ടയച്ചു , രണ്ടാം തവണയാണ് ഇ.ഡി. നോട്ടീസ് അയച്ച് രവീന്ദ്രനെ വിളിപ്പിക്കുന്നത്. ആദ്യം നോട്ടീസ് അയച്ചെങ്കിലും ഹാജരായിരുന്നില്ല.