Above Pot

ലാപ് ടോപ്പിന് തകരാർ, വിലയായ 31,800 രൂപയും നഷ്ടം 10,000 രൂപയും നൽകണമെന്ന് ഉപഭോക്തൃ കോടതി

ഗുരുവായൂർ : ലാപ് ടോപ്പിന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.ചാലക്കുടി കാഞ്ഞിരപ്പിള്ളി തീത്തായിൽ വീട്ടിൽ വിപിൻ വർഗ്ഗീസ് ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചി രവിപുരത്തുള്ള ബ്രൈറ്റ് സൺ കമ്പ്യൂട്ടേർസ് ഉടമക്കെതിരെയും കടവന്ത്രയിലെ ഡെൽ ഓഥോറൈസ്ഡ് സർവീസ് സെൻ്റർ ഉടമക്കെതിരെയും ബാംഗളൂരിലെ ഡെൽ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്.

Astrologer

വിപിൻ വർഗ്ഗീസ് 31800 രൂപ നൽകിയാണ് ലാപ്ടോപ്പ് വാങ്ങിയിരുന്നു . ലാപ് ടോപ്പിൻ്റെ കീപാഡിനാണ് ആദ്യം തകരാർ കണ്ടു പരാതിപ്പെട്ടപ്പോൾ കേടുപാടുകൾ പരിഹരിച്ചു നൽകുകയുണ്ടായെങ്കിലും കീപാഡിന് തകരാർ ആവർത്തിക്കപ്പെട്ടു.കൂടാതെ ടച്ച്‌ സ്ക്രീനും തകരാറിലായി. തുടർന്ന് ലാപ്ടോപ്പ് ഡെൽ ഓഥോ റൈസ്ഡ് സർവ്വീസ് സെൻ്ററിൽ ഏല്പിക്കുകയായിരുന്നു.എന്നാൽ പരിഹാരമൊന്നും ഉണ്ടായില്ല.നിവൃത്തിയില്ലാതെ ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു,മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതൃകക്ഷികളുടെ സേവനത്തിലെ വീഴ്ചയും അനുചിത കച്ചവട ഇടപാടും വിലയിരുത്തി ഹർജിക്കാരന് ലാപ് ടോപ്പിൻ്റെ വിലയായ 31800 രൂപയും നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 5000 രൂപയും പരാതി തിയ്യതി മുതൽ 9% പലിശയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി

Vadasheri Footer