Above Pot

ആനകളെ നടയിരുത്തൽ, കേന്ദ്ര നിയമവുമായി ബന്ധപ്പെട്ട് ചില അവ്യക്തതകൾ നിലവിലുണ്ട് : മന്ത്രി എ കെ ശശീന്ദ്രൻ

ഗുരുവായൂർ : ദേവസ്വത്തിൽ എഴുന്നള്ളിപ്പിന് ആനകളെ നടയിരുത്താൻ അനുമതി നൽകുന്ന കാര്യത്തിൽ കേന്ദ്ര നിയമവുമായി ബന്ധപ്പെട്ട് ചില അവ്യക്തതകൾ നിലവിലുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രം വ്യക്തത വരുത്തിയാലേ സംസ്ഥാനത്തിന്നിടപെടാനാകൂ എന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ അഭിപ്രായപ്പെട്ടു .ഗുരുവായൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി . ഗുരുവായൂർ ദേവസ്വം ആനകളുടെ കൊമ്പ് മുറിക്കാനുള്ള അനുമതി അപേക്ഷയിൽ തീരുമാനം വൈകുന്ന വിഷയത്തിൽ ഇടപെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

Astrologer

ഉത്സവത്തിനോടനുബന്ധിച്ചു ഭക്തര്ക്ക് നൽകുന്ന പ്രസാദ ഊട്ടിൽ മന്ത്രി പങ്കെടുത്തു
ഉൽസവദിന വിശേഷമായ കഞ്ഞിയും മുതിരപുഴുക്കും മനം നിറയെ ആസ്വദിച്ചു. ആഹാരശേഷം പ്രസാദ ഊട്ട് എങ്ങനെയുണ്ടായിരുന്നു എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനോട് മന്ത്രിയുടെ മറുപടി ഇങ്ങനെ .
“മഹത്തരമായ അനുഭവമാണിത്. ഇത്രയധികം ജനങ്ങൾക്ക് ഒരാഴ്ചയിലേറെ പ്രസാദ ഊട്ട് നൽകാൻ ഗുരുവായൂർ ദേവസ്വം തയ്യാറായത് അഭിനന്ദനാർഹമാണ്. ഗുരുവായൂർ ദേവസ്വത്തിന് മാത്രം കഴിയുന്ന കാര്യമാണിത്. ” മന്ത്രി പറഞ്ഞു.

ദേവസ്വം ചെയർമാൻ ഡോ.. വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ് എന്നിവരും ജില്ലാ പ്രസിഡൻ്റ് മോളി ഫ്രാൻസിസ് അsക്കമുള്ള എൻ.സി.പി.പ്രവർത്തകരും മന്ത്രിക്കൊപ്പം പ്രസാദ ഊട്ടിൽ പങ്കെടുക്കാനെത്തി .നേരത്തെ ശ്രീവൽസം ഗസ്റ്റ് ഹൗസിലെത്തിയ മന്ത്രിയെ ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു

Vadasheri Footer